Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ രണ്ട്​...

കരിപ്പൂരിൽ രണ്ട്​ കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ രണ്ട്​ കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി. കണ്ണൂർ ഏച്ചൂർ സ്വദേശി നഈം വാറയിലിൽ (29) നിന്നാണ്​ 2027 ഗ്രാം സ്വർണമിശ്രിതം എയർ കസ്റ്റംസ്​ ഇന്‍റലിജന്‍സ്​ പിടികൂടിയത്​. ഇയാൾ ഷാർജയിൽ നിന്നുള്ള എയർഇന്ത്യ എക്സ്​പ്രസ്​ വിമാനത്തിലാണ്​ കരിപ്പൂരിലെത്തിയത്​. ധരിച്ചിരുന്ന ഷർട്ടിലും പാന്‍റിനകത്തുമായിട്ടായിരുന്നു സ്വർണം ഒളിപ്പിച്ചത്​. ഡെപ്യൂട്ടി കമീഷണർ രൺബീർ ബോസ്​, സൂപ്രണ്ടുമാരായ ടി.എസ്​. ബാലകൃഷ്ണൻ, ഉമാദേവി, ഇൻസ്​പെക്ടർമാരായ ബാദൽ ഗഫൂർ, സഞ്ജീവ്​ കുമാർ, കില്ലി സന്ദീപ്​, നവീൻ കുമാർ, ഹെഡ്​ ഹവിൽദാർമാരായ ജമാലുദ്ദീൻ, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ്​ സ്വർണം പിടികൂടിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story