Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 12:04 AM GMT Updated On
date_range 9 Jun 2022 12:04 AM GMTവല്ലച്ചിറ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ: 11.39 കോടിയുടെ കരട് പദ്ധതിക്ക് അംഗീകാരം
text_fieldsbookmark_border
ചേർപ്പ്: വല്ലച്ചിറ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതി വികസന സെമിനാറിൽ 11,39,56,000 രൂപയുടെ കരട് പദ്ധതി അംഗീകരിച്ചു. പൊതുമേഖല വിഭാഗത്തിന് 1,11,64,800 രൂപയും എസ്.സി എസ്.ടി വിഭാഗത്തിൽ 83,13,000 രൂപയും വകയിരുത്തി. ശുചിത്വമേഖലയിൽ 16,88,300 രൂപയും പാർപ്പിട മേഖലക്ക് 44,53,800 രൂപയും പശ്ചാത്തലമേഖലക്ക് 81,47,000 രൂപയും വകയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം വി.ജി. വനജ കുമാരി മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story