Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:08 AM GMT Updated On
date_range 9 Nov 2021 12:08 AM GMTകാലിക്കറ്റിൽ 5,049 ബിരുദ സീറ്റുകളിലേക്ക് പ്രവേശനം നടത്തണം ^എം.എസ്.എഫ്
text_fieldsbookmark_border
കാലിക്കറ്റിൽ 5,049 ബിരുദ സീറ്റുകളിലേക്ക് പ്രവേശനം നടത്തണം -എം.എസ്.എഫ് മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ സ്റ്റാറ്റ്യൂട്ടറി മാക്സിമം എണ്ണം പ്രകാരം 35 ഗവ. കോളജുകളിലായി ഒഴിവുള്ള 5,049 സീറ്റുകളില്‍ ഉടൻ വിദ്യാര്‍ഥി പ്രവേശനം നടത്തണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബി.എസ്സിക്ക് 55ഉം ബി.കോം, ബി.എ കോഴ്സുകളിലേക്ക് 70ഉം പേരെ പ്രവേശിപ്പിക്കാൻ അനുമതിയുണ്ട്. സൗജന്യ വിദ്യാഭ്യാസം ലഭ്യമാകുന്ന സര്‍ക്കാര്‍ കോളജുകള്‍ പരമാവധി 40 വിദ്യാര്‍ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കുകയും ഫീസോടെ പഠിക്കേണ്ട സ്വാശ്രയ സ്ഥാപനങ്ങൾ മുഴുവൻ സീറ്റും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നിയമസഭയില്‍ വിഷയം ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story