പദ്ധതി തുക ചെലവഴിക്കൽ ആറ് വകുപ്പുകൾ 100 കടന്നു, 24 എണ്ണം പിറകിൽ
text_fieldsമലപ്പുറം: 38 സർക്കാർ വകുപ്പുകളിൽ 2022-23ലെ സംസ്ഥാന പദ്ധതി തുകയിൽ ജില്ലയിൽ 100 ശതമാനം ചെലവഴിച്ചത് ആറ് വകുപ്പുകൾ മാത്രം. സെപ്റ്റംബർ 22 വരെയുള്ള കണക്ക് പ്രകാരമാണിത്. ജില്ലക്ക് വിവിധ വകുപ്പുകളിലായി 185.33 കോടി രൂപ പ്രഖ്യാപിച്ചതിൽ 168.48 കോടിയാണ് സർക്കാർ അനുവദിച്ചത്. ഇതിൽ 85.68 കോടി ചെലവഴിച്ചു (50.85 ശതമാനം). പട്ടിക വന്നതോടെ പദ്ധതി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ നിർദേശം നൽകിയിട്ടുണ്ട്.
ജല വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ മലപ്പുറം ഡിവിഷൻ, ഖാദി വ്യവസായം, ഹാർബർ എൻജിനീയറിങ്, എക്സിക്യൂട്ടീവ് എൻജിനീയറിങ് പി.എച്ച് ഡിവിഷൻ എടപ്പാൾ, ജല വകുപ്പ് പ്രോജക്ട് ഡിവിഷൻ, മലപ്പുറം നഗരാസൂത്രണം എന്നിവയാണ് പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ 100 ശതമാനം പിന്നിട്ടത്.
ആറ് വകുപ്പുകൾ 80 മുതൽ 90 ശതമാനം വരെ പദ്ധതി തുക ചെലവാക്കിയിട്ടുണ്ട്. സാമൂഹിക വനവത്കരണ വിഭാഗം അസി. കൺസർവേറ്റർ, കയർ പ്രോജക്ട് ഓഫിസ്, ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ, ഭൂജല വകുപ്പ്, മണ്ണ് സംരക്ഷണം, തൊഴിൽ വകുപ്പ് എന്നിവയാണ് ഈ പട്ടികയിലുള്ളത്.
60 മുതൽ 80 വരെ ശതമാനം തുക ചെലവഴിച്ചതിലും ആറ് വകുപ്പുകളുണ്ട്. മണ്ണ് സർവേ അസി. ഡയറക്ടർ, നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷൻ, ഫിഷറീസ് ഡി.ഡി, കെ.എസ്.ഇ.ബി പെരിന്തൽമണ്ണ ഡിവിഷൻ, ഗവ. ആയുർവേദ മാനസികരോഗ ഗവേഷണം, മെഡിക്കൽ ഓഫിസർ (ഐ.എസ്.എം) എന്നിവയാണ് ഈ ഗണത്തിലുള്ളത്. 50 മുതൽ 60 ശതമാനം വരെ ചെലവഴിച്ചതിലും ആറ് വകുപ്പുകളാണ്. ജില്ല എംപ്ലോയ്മെന്റ് ഓഫിസ്, കെ.എസ്.ഇ.ബി വണ്ടൂർ ഡിവിഷവൻ, ജില്ല പട്ടികജാതി വികസന വകുപ്പ്, നിലമ്പൂർ സൗത്ത് ഫോറസ്റ്റ് ഡിവിഷൻ, മഞ്ചേരി മെഡിക്കൽ കോളജ്, കെ.എസ്.ഇ.ബി കൊണ്ടോട്ടി ഡിവിഷൻ എന്നിവയാണ് ഈ പട്ടികയിലുള്ളത്.
14 വകുപ്പുകളാണ് പട്ടികയിൽ 50 ശതമാനത്തിൽ താഴെയുള്ളത്. കെ.എസ്.ഇ.ബി തിരൂർ ഡിവിഷൻ, കെ.എസ്.ഇ.ബി പൊന്നാനി ഡിവിഷൻ, ജില്ല കൃഷി വകുപ്പ്, ജില്ല സാമൂഹിക നീതി വകുപ്പ്, ജില്ല വിദ്യാഭ്യാസ വകുപ്പ്, ജില്ല ക്ഷീര വികസന വകുപ്പ്, ജില്ല വനിത ശിശുവികസന ഓഫിസ്, കെ.എസ്.ഇ.ബി തിരൂരങ്ങാടി ഡിവിഷൻ, ജില്ല മെഡിക്കൽ ഓഫിസ് (ഹെൽത്ത്), കെ.എസ്.ഇ.ബി നിലമ്പൂർ ഡിവിഷൻ, ജില്ല പൊലീസ് ചീഫ്, കെ.എസ്.ഇ.ബി മഞ്ചേരി ഡിവിഷൻ, ജില്ല വ്യവസായ കേന്ദ്രം, ജില്ല കുടുംബശ്രീ മിഷൻ എന്നിവയാണ് പട്ടികയിൽ പുറകിൽ നിൽക്കുന്നത്. പട്ടികയിൽ ഏറ്റവും പിറകിലുള്ള കെ.എസ്.ഇ.ബി തിരൂർ ഡിവിഷൻ 15.31 ശതമാനമാണ് ചെലവഴിച്ചത്. രണ്ടാമതുള്ള കെ.എസ്.ഇ.ബി പൊന്നാനി ഡിവിഷൻ 17.32 ശതമാനം തുക ചെലവഴിച്ചു. ജില്ല കൃഷി വകുപ്പ് 21.34, ജില്ല സാമൂഹിക നീതി വകുപ്പ് 22.39, ജില്ല വിദ്യാഭ്യാസ വകുപ്പ് 23.20, ജില്ല ക്ഷീര വികസന വകുപ്പ് 24.47, ജില്ല വനിത ശിശുവികസന ഓഫിസ് 24.85, കെ.എസ്.ഇ.ബി തിരൂരങ്ങാടി ഡിവിഷൻ 34.49, ജില്ല മെഡിക്കൽ ഓഫിസ് (ഹെൽത്ത്) 35.24, കെ.എസ്.ഇ.ബി നിലമ്പൂർ ഡിവിഷൻ 40.06 എന്നിവയാണ് പട്ടികയിലെ മറ്റുള്ള 10 വകുപ്പുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.