100 രൂപയുടെ മുദ്രപത്രം കിട്ടാനില്ല; വലഞ്ഞ് ജനം
text_fieldsതേഞ്ഞിപ്പലം: 100, 500 രൂപയുടെയും മുദ്രപത്രങ്ങള്‍ക്ക് ജില്ലയില്‍ ക്ഷാമം. 100 രൂപയുടെ മുദ്രപത്രം തീരെ കിട്ടാനില്ലാത്തതിനാല്‍ കരാറുകള്‍ എഴുതാനും മറ്റുമായി 500 രൂപയുടെ മുദ്രപത്രം വാങ്ങി ഉപയോഗിക്കേണ്ട നിര്‍ബന്ധിതാവസ്ഥയിലാണ് ജനം. ക്ഷാമത്തെക്കുറിച്ച് അറിയാതെ 100 രൂപയുടെ മുദ്രപത്രത്തിനായി വെണ്ടര്‍മാരുടെ ഓഫിസുകള്‍ കയറിയിറങ്ങുകയാണ് പലരും. 500 രൂപയുടെ മുദ്രപത്ര ഉപയോഗം കൂടിയതോടെ ഇതിനും ട്രഷറികളില്‍ ക്ഷാമം തുടങ്ങിയിട്ടുണ്ട്. ഇതും തീര്‍ന്നാല്‍ പിന്നെ 1000 രൂപയുടേത് ഉപയോഗിക്കേണ്ട സാഹചര്യമാകും.
ഇ സ്റ്റാമ്പിങ് രീതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കാരണം മുദ്രപത്രങ്ങള്‍ പുതുതായി അച്ചടിക്കുന്നില്ല. അച്ചടിച്ചവ വിറ്റുതീര്‍ക്കുകയാണ്.
ഇതാണ് ക്ഷാമത്തിന് പ്രധാന കാരണം. കെ.എസ്.ഇ.ബിയിലേക്കും ബാങ്ക്, വായ്പ ആവശ്യങ്ങള്‍ക്കും വസ്തുവില്പന, വാടക, വാഹനം കരാറുകള്‍ എന്നിവക്കും ഉടമ്പടി എഴുതാനുമായാണ് 100 രൂപയുടെ മുദ്രപത്രങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.