മലപ്പുറത്ത് ലോക്ഡൗൺ ലംഘിച്ചതിന് 1054 കേസ്
text_fieldsമലപ്പുറം: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ 1054 കേസുകൾ കൂടി തിങ്കളാഴ്ച പൊലീസ് രജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തതിന് 725ഉം സാമൂഹിക അകലം പാലിക്കാത്തതിന് 263ഉം മറ്റു കോവിഡ് മാനദണ്ഡ ലംഘനങ്ങൾക്ക് 66ഉം കേസുകളാണെടുത്തത്. ആകെ 6314 വാഹനങ്ങൾ പരിശോധിച്ചു. ഇവയിൽ 231 എണ്ണം പിടിച്ചെടുത്തു.
ജില്ലയില്‍ തിങ്കളാഴ്ച 3,443 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33.58 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി മാറ്റമില്ലാതെ തുടരുന്നു.
72,252 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗം ഭേദമാകുന്നവരുടെ നിരക്ക് ഉയരുന്നത് ആശ്വാസമാണ്. 3,694 പേരാണ് തിങ്കളാഴ്ച രോഗമുക്തരായത്. ഇതുവരെ 725 പേർ കോവിഡ് ബാധിതരായി മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.