പൊലീസ് ഉദ്യോഗസ്ഥർക്ക് എന്നും ചായയും പലഹാരവുമായി പത്താം ക്ലാസുകാരി
text_fieldsവലിയകുന്ന്: ജില്ല അതിർത്തിയായ കൊടുമുടിയിലെ പൊലീസ് പരിശോധന കേന്ദ്രത്തിലേക്ക് എന്നും ചായയും പലഹാരവുമായി എത്തുകയാണ് ഈ പത്താം ക്ലാസുകാരി. കൊടുമുടിയിലെ പ്രവാസിയായ തെക്കുംപറമ്പിൽ പള്ളിയാലിൽ സൈതലവിയുടെയും ഖദീജയുടെയും മകൾ ഷാദിയയാണ് വൈകുന്നേരങ്ങളിൽ പൊലീസുകാർക്കും ട്രോമാകെയർ വളൻറിയർമാർക്കുമുള്ള ചായയുമായി എത്തുന്നത്.
മേയ് 16 മുതൽ വൈകീട്ട് 5.30ഓടെ ചായയും പലഹാരവുമായി എത്തുന്നുണ്ട്. ചെക്ക്പോസ്റ്റിൽ ഉള്ളവർക്ക് ഉച്ചഭക്ഷണം ലഭിക്കാതെ വരുന്ന സാഹചര്യങ്ങളിൽ ഇവരുടെ വീട്ടിൽനിന്ന് ഭക്ഷണം എത്തിച്ചു നൽകാറുമുണ്ട്. നടുവട്ടം ജനത ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് ഷാദിയ.
കുടുംബശ്രീയുടെ പൂന്തുമ്പി എന്ന ബാലസഭയുടെ പഞ്ചായത്തുതല ഭാരവാഹി കൂടിയാണ്.ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ടി.പി. മെറീഷ്, ആർ.ആർ.ടി അംഗങ്ങളായ പി.ഇ. മുഹമ്മദ് ഫായിസ്, എൻ. വിപിൻ സുന്ദരൻ, സി. ഉണ്ണികൃഷ്ണൻ എന്നിവർ പൊലീസിെൻറ സഹായത്തോടെ ഷാദിയയെ അനുമോദിച്ചു. വളാഞ്ചേരി എസ്.ഐ സി. മുഹമ്മദ് റാഫി ഷാഹിദക്ക് പഠനോപകരണങ്ങളും മിഠായിയും കോവിഡ് പ്രതിരോധ കിറ്റുകൾ അടങ്ങിയ സമ്മാനങ്ങളും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.