പദ്ധതി വിനിയോഗം 100 ശതമാനം കടന്ന് 11 നിർവഹണ ഓഫിസുകൾ
text_fieldsമലപ്പുറം: സംസ്ഥാന പദ്ധതി വിനിയോഗം വകുപ്പുകളിൽ 100 ശതമാനം പിന്നിട്ട് 11 നിർവഹണ ഓഫിസുകൾ. സാമൂഹിക വനവത്കരണ വിഭാഗം അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ (ഇ.ഇ), ചമ്രവട്ടം പ്രോജക്ട് ഡിവിഷൻ ഇ.ഇ, ജല വകുപ്പ് പ്രോജക്ട് ഡിവിഷൻ ഇ.ഇ, ചെറുകിട ജലസേചന ഇ.ഇ, സഹകരണ ജോയന്റ് രജിസ്ട്രാർ, മലപ്പുറം എം.എസ്.പി, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ്, ജല വകുപ്പ് എടപ്പാൾ പി.എച്ച് ഡിവിഷൻ ഇ.ഇ, ഹാർബർ എൻജിനീയറിങ് ഇ.ഇ, ജില്ല കുടുംബശ്രീ മിഷൻ കോഓഡിനേറ്റർ എന്നിവയാണ് നവംബർ അവസാനം വരെയുള്ള പട്ടികയിൽ മുന്നിലുള്ളത്. ഇതിൽ കുടുംബശ്രീ 145.74 ശതമാനം ചെലവാക്കിയതായി പട്ടികയിൽ പറയുന്നു. രണ്ടാമതുള്ള ഹാർബർ എൻജിനീയറിങ് 114.41 ശതമാനമാണ് പദ്ധതി വിഹിതം വിനിയോഗിച്ചിരിക്കുന്നത്.
മൂന്നാം സ്ഥാനത്തുള്ള ജല വകുപ്പ് എടപ്പാൾ പി.എച്ച് ഡിവിഷൻ മുതൽ 11 സ്ഥാനങ്ങളിലുള്ള സാമൂഹിക വനവത്കരണ വിഭാഗം അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വരെ 100 ശതമാനമാണ് ഇതുവരെ തുക വിനിയോഗം നിർവഹിച്ചത്. ഒമ്പത് നിർവഹണ ഓഫിസുകൾ 90 ശതമാനത്തിന് മുകളിൽ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. ഇതിൽ നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷനാണ് മുന്നിൽ. 99.99 ശതമാനം തുക ചെലവാക്കിയിട്ടുണ്ട്.
രണ്ടാമതുള്ള വൻകിട ജലസേചന വകുപ്പ് ഇ.ഇയും ജല വകുപ്പ് മലപ്പുറം പി.എച്ച് ഇ.ഇയും 99.97 ശതമാനം വിനിയോഗിച്ചു. നിലമ്പൂർ സൗത്ത് ഫോറസ്റ്റ് ഡിവിഷൻ (99.95), ഖാദി ഗ്രാമ വ്യവസായം പ്രോജക്ട് ഓഫിസ്(99.94), ജില്ല പൊലീസ് മേധാവി (99.69) ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡി.ഡി (97.86) മെഡിക്കൽ കോളജ് പ്രിൻസിപ്പൽ(97.15), മഞ്ചേരി പി.ഡബ്ല്യു.ഡി റോഡുകളും പാലങ്ങളും ഇ.ഇ(92.80) എന്നിവയാണ് 90 ശതമാനത്തിന് മുകളിലുള്ളത്. 70 മുതൽ 90 ശതമാനത്തിനിടെ 11നും 50 മുതൽ 70 ശതമാനം വരെ ആറ് നിർവഹണ ഓഫിസുകളുമുണ്ട്.
ഒമ്പത് നിർവഹണ ഓഫിസുകൾ 50 ശതമാനത്തിൽ താഴെ
50 ശതമാനത്തിൽ താഴെ ഒമ്പത് നിർവഹണ ഓഫിസുകളാണ്. ഇതിൽ പൂജ്യത്തിലുള്ള തിരൂർ ഡയറ്റ് പ്രിൻസിപ്പലാണ് പട്ടികയിൽ ഏറ്റവും പിറകിൽ. 12.98 ശതമാനവുമായി ജില്ല ലേബർ ഓഫിസർ രണ്ടാമതും 21.03 ശതമാനവുമായി വിദ്യാഭ്യാസ ഉപഡയറക്ടർ മൂന്നാമതുമാണ്. 48.49 ശതമാനവുമായി ഹോമിയോ ജില്ല മെഡിക്കൽ ഓഫിസറാണ് പട്ടികയിൽ ഒമ്പതാമത്.
മഞ്ചേരി നഴ്സിങ് കോളജ് പ്രിൻസിപ്പൽ (25.15), ജില്ല മൃഗസംരക്ഷണ വകുപ്പ് ഓഫിസർ (33.10), ജില്ല ആരോഗ്യ വകുപ്പ് മെഡിക്കൽ ഓഫിസർ (34.54), ജില്ല സാമൂഹിക നീതി ഓഫിസർ (41.26), ജില്ല ക്ഷീരവികസന ഉപഡയറക്ടർ (46.44) എന്നിങ്ങനെയാണ് കണക്ക്. പട്ടിക പ്രകാരം 46 നിർവഹണ ഓഫിസുകളാണ് സംസ്ഥാന സ്കീമിന് കീഴിലുള്ളത്. എല്ല നിർവഹണ ഓഫിസുകളും ചേരുമ്പോൾ ജില്ലയിൽ 84.33 ശതമാനമാണ് ആകെ വിനിയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.