പെരിന്തൽമണ്ണ ബ്ലോക്ക് വാർഷിക പദ്ധതി വിഹിതം വഴി 17 ആംബുലൻസ് ഓടും
text_fieldsപെരിന്തൽമണ്ണ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ എട്ട് പഞ്ചായത്തുകളിലെ 17 ബ്ലോക്ക് ഡിവിഷനിലും ആംബുലൻസിന് സമാനമായ ഒാരോ വാഹനങ്ങൾ ഏർപ്പെടുത്തി. ആംബുലൻസ്, അല്ലെങ്കിൽ ഡബിൾ ചേംബറുള്ള ടാക്സികളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.
ഒാരോ പഞ്ചായത്തിലും പത്തുവീതം പൾസ് ഒാക്സിമീറ്ററും നൽകും. ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഷിക വിഹിതത്തിൽനിന്ന് കോവിഡ് ആവശ്യങ്ങൾക്ക് തുക വിനിയോഗിക്കാൻ സർക്കാർ അനുമതിയുണ്ട്. വാർഷിക പദ്ധതിയിൽ നിർബന്ധമായി നടപ്പാക്കേണ്ട പദ്ധതികൾക്കേ നിലവിൽ ബ്ലോക്ക് പഞ്ചായത്തുകൾ വിഹിതം മാറ്റിവെച്ചിട്ടുള്ളൂ.
നേരത്തേ തയാറാക്കിയ പദ്ധതികളുടെ വിഹിതം മാറ്റി കോവിഡിനെടുത്താൽ സർക്കാർ പിന്നീട് വിഹിതം നൽകുമെന്നാണ് അറിയിച്ചിട്ടുണ്ട്. മിക്ക ബ്ലോക്കുകളും 20 ശതമാനം വരെ ഒഴിവാക്കിയിട്ടാണ് വാർഷിക പദ്ധതി തയാറാക്കിയത്. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിെൻറ നിയന്ത്രണത്തിലുള്ള മേലാറ്റൂർ സി.എച്ച്.സിക്ക് ആവശ്യമായ മരുന്നുകൾ, പ്രതിരോധ സംവിധാനങ്ങൾ, താൽക്കാലിക ജീവനക്കാരുടെ വേതനം, മറ്റു അനുബന്ധ ചെലവുകൾ എന്നിവക്കായി പദ്ധതി രൂപവത്കരിച്ച് അടിയന്തരമായി നടപ്പാക്കാനും ചൊവ്വാഴ്ച ചേർന്ന അടിയന്തര ബോർഡ് യോഗം തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ സന്നദ്ധ പ്രവർത്തകരെ കോവിഡ് ഹെൽപ് െഡസ്ക് തുടങ്ങും. അന്തർ സംസ്ഥാന തൊഴിലാളികൾക്കും മറ്റു സ്ഥലങ്ങളിൽനിന്ന് ബ്ലോക്ക് പരിധിയിൽ എത്തുന്നവർക്കുമായി ആവശ്യവുള്ള സ്ഥലങ്ങളിൽ ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുമെന്നും ബ്ലോക്ക് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.