ഇ.ടിക്ക് 1.87 കോടിയുടെ സ്വത്ത്, സമദാനിക്ക് 1.41 കോടി, ഹംസക്ക് 2.60 കോടി
text_fieldsമലപ്പുറം: യു.ഡി.എഫ് മലപ്പുറം മണ്ഡലം സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിന് ആകെ 1,87,057,93 രൂപയുടെയും ഭാര്യയുടെ പേരിൽ 15,46,500 രൂപയുടെയും സ്വത്തുണ്ടെന്ന് നാമനിർദേശപത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ഇ.ടിയുടെ കൈവശം 40,000 രൂപയും ഭാര്യയുടെ കൈവശം 6500 രൂപയുമുണ്ട്. ഇ.ടിക്ക് മൂന്ന് ബാങ്കുകളിലായി 43, 25, 313 രൂപയുടെ നിക്ഷേപവും ശിഹാബ് തങ്ങൾ സ്മാരക കോഓപറേറ്റിവ് ആശുപത്രിയിൽ 10,000 രൂപയുടെ ഓഹരിയുണ്ട്. 3,71, 2600 രൂപ വിലയുള്ള ഇന്നോവ ക്രിസ്റ്റ, മാരുതി സ്വിഫ്റ്റ് കാറുകൾ ഇ.ടിക്കുണ്ട്.
ജീവിത പങ്കാളിയുടെ കൈവശം 12 പവൻ സ്വർണാഭരണമുണ്ട്. വാഴക്കാട് വില്ലേജിലെ മപ്രത്ത് ഇ.ടിയുടെ പേരിൽ പിന്തുടർച്ചയായി കിട്ടിയതും 59,37000 രൂപ വിപണി മൂല്യമുള്ളതുമായ 80 സെന്റ് സ്ഥലവും ഭാര്യയുടെ പേരിൽ 10 ലക്ഷം വിപണിമൂല്യമുള്ള പത്ത് സെന്റ് സ്ഥലമുണ്ട്. വാഴക്കാട് വില്ലേജ് മപ്രത്ത് ഇ.ടിയുടെ പേരിലുള്ള 15 സെന്റ് സ്ഥലത്തെ 3000 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് 35 ലക്ഷം രൂപയാണ് വിപണിമൂല്യം.
2021ൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഓഫിസിന് മുന്നിൽ യു.ഡി.എഫ് എം.പിമാർ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് കൊച്ചി വെല്ലിങ്ടൺ ഐലന്റ് ഹാർബർ പൊലീസ് സ്റ്റേഷനിൽ ഇ.ടിക്കെതിരെ കേസുണ്ട്.
പൊന്നാനി ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.പി. അബ്ദുസ്സമദ് സമദാനിക്ക് ആകെയുള്ളത് 1.41 കോടിയുടെ രൂപയുടെ സ്വത്ത് വകകൾ. വരണാധികാരിക്ക് നൽകിയ സത്യവാങ്മൂലത്തിലാണ് ഈ കണക്ക്. 96,355 രൂപയുടെ ജംഗമ സ്വത്താണുള്ളത്. 35000 രൂപയാണ് കൈയിൽ പണമായിട്ടുള്ളത്.
രണ്ട് അക്കൗണ്ടുകളിലായി 61353 രൂപയുടെ നിക്ഷേപമുണ്ട്. നാല് താമസ കെട്ടിടങ്ങളടങ്ങിയ സ്ഥാവര സ്വത്തുകളുടെ മൂല്യം 1.40 കോടിയുടേതാണ്. സമദാനിയുടെ രണ്ട് ഭാര്യമാർക്കായി കൈവശമുള്ളത് 55,000 രൂപയാണ്. ഭാര്യമാരുടെ ബാങ്കിൽ 1675574 രൂപയും 160 ഗ്രാം സ്വർണവുമുണ്ട്.
മലപ്പുറം: പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ഹംസക്ക് 2,60,32,019 രൂപയുടെ സ്വത്തെന്ന് വരണാധികാരിക്ക് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. പണമായും ബാങ്ക് അക്കൗണ്ടുകളിലും മ്യൂച്ചൽ ഫണ്ടിലുമായി 32,82,019 രൂപയും വീടും സ്വത്തുക്കളുമടക്കം 2,27,50,000 രൂപയുമാണ് ഉള്ളത്.
ഭാര്യക്ക് അക്കൗണ്ടിലും സ്വർണത്തിലുമടക്കം 35,56,033 രൂപയുമുണ്ട്. ഹംസക്ക് പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് വീട് വായ്പ, വ്യക്തിഗത വായ്പ ഇനത്തിൽ 90,46,232 രൂപയുടെ കടബാധ്യതയാണുള്ളത്.
ഭാര്യക്ക് കേരള ബാങ്കിലെ വ്യക്തിഗത വായ്പ ഇനത്തിൽ 45,46,661 രൂപയുടെ ബാധ്യതയുമുണ്ട്.
മലപ്പുറം: നിവേദിത സുബ്രഹ്മണ്യന് 7,93,30,658.37 രൂപയുടെ സ്വത്തെന്ന് വരണാധികാരിക്ക് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. പണമായും ബാങ്ക് അക്കൗണ്ടുകളിലും മ്യൂച്ചൽ ഫണ്ടിലുമായി 2,76,05,658.37 രൂപയും 5,17,25,000 രൂപ മൂല്യം വരുന്ന സ്വത്തുമാണുള്ളത്. കൈയിൽ പണമായി 30,000 രൂപയാണ് ഉള്ളത്. 15 ലക്ഷത്തിന്റെ കാറും 87,50,000 രൂപയുടെ സ്വർണാഭരണങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.