എടവണ്ണപ്പാറയിൽ മണി ചെയിൻ തട്ടിപ്പ്; 20 കോടിയുമായി മുങ്ങി
text_fieldsവാഴക്കാട്: എടവണ്ണപ്പാറയിൽ ആരംഭിച്ച ധനകാര്യ സ്ഥാപനത്തിെൻറ മറവിൽ 20 കോടി രൂപയോളം സമാഹരിച്ചയാൾ മുങ്ങി.
നിക്ഷേപകരുടെ പരാതിയിൽ സ്ഥാപന ഉടമ ചെറുമുറ്റം സ്വദേശി നാസർ, ഭാര്യ ആക്കോട് കയത്തിങ്ങൽ സാജിത എന്നിവർക്കെതിരെ വാഴക്കാട് പൊലീസ് കേസെടുത്തു.
മണി ചെയിൻ തട്ടിപ്പ് രീതിയിൽ തുടക്കത്തിൽ ഒരു ലക്ഷം രൂപക്ക് 2000-3000 രൂപ ലാഭം നൽകിയിരുന്നു. ചീക്കോട്, വാഴക്കാട്, പുളിക്കൽ പഞ്ചായത്തുകളിൽ നിന്നായി 420ലധികം പേരിൽ നിന്ന് ഇയാൾ നിക്ഷേപം സീകരിച്ചതായാണ് വിവരം.
ജോലി നഷ്ടമായ പ്രവാസികളും സർക്കാർ ജീവനക്കാരും വീട്ടമ്മമാരുമുൾപ്പെടെ കെണിയിൽ പെട്ടവർ നിരവധി പേരുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. 2009ലും സമാനരീതിയിൽ കൊണ്ടോട്ടി കേന്ദ്രീകരിച്ച് ഇയാൾ തട്ടിപ്പ് നടത്തിയതായി നാട്ടുകാർ പറഞ്ഞു.
പ്രമുഖ കുടുംബത്തിലെ അംഗമെന്ന നിലയിലാണ് പലരും ചെക്കിെൻറ ബലത്തിൽ പണം നൽകിയത്. വിധവകൾ, വിവിധ സംഘടനകൾ ഉൾപ്പെടെ ലാഭം ലഭിക്കാൻ പണം നൽകിയവരിൽപെടും. ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിരവധി പേരാണ് പൊലീസിൽ പരാതിയുമായെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.