പാഠപുസ്തക വിതരണം 23 ശതമാനം പൂർത്തിയായി
text_fieldsമലപ്പുറം: ജില്ലയിൽ പുതിയ അധ്യയന വർഷത്തേക്കുള്ള ആദ്യഘട്ട പാഠപുസ്തക വിതരണം 23 ശതമാനം പൂർത്തിയായി. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലേക്കായി ഇതുവരെ 16,21,130 പാഠപുസ്തകങ്ങളാണ് വിതരണം പൂർത്തിയാക്കിയത്. നാലാം ക്ലാസിലെ മുഴുവൻ പാഠപുസ്തകങ്ങളും രണ്ട്, ആറ്, എട്ട്, 10 ക്ലാസുകളിലെ പകുതിയിലധികം പാഠപുസ്തകങ്ങളുമാണ് വിതരണം ചെയ്തത്. 17 ഉപജില്ലകളിൽ നിലമ്പൂർ, കുറ്റിപ്പുറം ഉപജില്ലകളിലേക്കാണ് ഇനി വിതരണം ആരംഭിക്കാനുള്ളത്.
ഒന്ന് മുതൽ 10 വരെ ജില്ലയിലാകെ 69,21,015 പാഠപുസ്തകങ്ങളാണ് ആവശ്യമുള്ളത്. സംസ്ഥാനത്ത് ഏറ്റവും അധികം പുസ്തകങ്ങൾ ആവശ്യമുള്ള ജില്ല കൂടിയാണിത്. ഇതിൽ 62,33,146 പുസ്തകങ്ങൾ സർക്കാർ, എയ്ഡഡ് തലങ്ങളിൽ മാത്രം വിതരണം ചെയ്യാനുള്ളതാണ്.
മാർച്ച് ഒന്ന് മുതലാണ് വിതരണം ആരംഭിച്ചത്. മാർച്ച് 12നാണ് സംസ്ഥാന തല വിതരണം ആരംഭിച്ചത്. ജില്ലയിൽ പാഠപുസ്തകളുടെ എണ്ണം കൂടുതലുള്ളതിനാലാണ് ആദ്യം തന്നെ വിതരണം തുടങ്ങിയത്. സർക്കാർ-എയ്ഡഡ് തലങ്ങളിലെ വിതരണം പൂർത്തീകരിച്ചാൽ അൺഎയ്ഡഡ് തലങ്ങളിലേക്കുള്ള വിതരണം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.