മലപ്പുറം ജില്ലയിലെ 29 സ്കൂളുകൾ കൂടി മികച്ച നിലവാരത്തിലേക്ക്
text_fieldsമലപ്പുറം: സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 29 സ്കൂളുകൾ കൂടി മികച്ച നിലവാരത്തിലേക്ക് ഉയരുന്നു. കെട്ടിടങ്ങളുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. 29 സ്കൂളുകളിലായി 32 കെട്ടിടങ്ങളാണ് പുതു വർഷത്തിൽ ജില്ലയിലെ വിദ്യാർഥികൾക്കായി തുറന്നുകൊടുക്കുന്നത്. കിഫ്ബി, പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട് എന്നീ വിഭാഗങ്ങളിലായാണ് തുക അനുവദിച്ചത്.
കിഫ്ബി മൂന്നു കോടി രൂപ അനുവദിച്ച ജി.എച്ച്.എസ്.എസ് എടക്കര, ഒരു കോടി രൂപ വീതം അനുവദിച്ച ജി.യു.പി.എസ് കുറുമ്പലങ്ങോട്, ജി.എച്ച്.എസ് മുണ്ടേരി, ഐ.ജി.എം.ആർ.എച്ച്.എസ്.എസ് നിലമ്പൂർ, ജി.എം.യു.പി.എസ് മുണ്ടമ്പ്ര, ജി.എം.യു.പി.എസ് അരീക്കോട്, ജി.എച്ച്.എസ് പന്നിപ്പാറ, ജി.യു.പി.എസ് മുണ്ടോത്തുപറമ്പ്, ജി.എച്ച്.എസ് കൊളപ്പുറം, ജി.യു.പി.എസ് പാങ്ങ്, ജി.യു.പി.എസ് കാളികാവ് ബസാർ, ജി.യു.പി.എസ് വളപുരം, പ്ലാൻ ഫണ്ട് അനുവദിച്ച ജി.എം.യു.പി.എസ് മുണ്ടമ്പ്ര,
ജി.എൽ.പി.എസ് എടയ്ക്കാപറമ്പ്, ജി.യു.പി.എസ് ചോലക്കുണ്ട്, ജി.എച്ച്.എസ്.എസ് പാലപ്പെട്ടി, ജി.എച്ച്.എസ്.എസ് മാറഞ്ചേരി, ജി.എച്ച്.എസ്.എസ് വെളിയംകോട്, ജി.എൽ.പി.എസ് പഴഞ്ഞി, ജി.എൽ.പി.എസ് പെരുമ്പറമ്പ്, ജി.എൽ.പി.എസ് മേൽമുറി, ജി.യു.പി.എസ് പൈങ്കണ്ണൂർ, ജി.എൽ.പി.എസ് കൊയപ്പ, ജി.യു.പി.എസ് വെള്ളാഞ്ചേരി, ജി.എൽ.പി.എസ് എളമരം, ജി.യു.പി.എസ് നിറമരുതൂർ, ജി.എൽ.പി.എസ് പരിയാപുരം, നബാർഡ് ഫണ്ട് അനുവദിച്ച ജി.എച്ച്.എസ് കാപ്പ്, ജി.എച്ച്.എസ് പന്നിപ്പാറ, ജി.എച്ച്.എസ് കാപ്പിൽ കാരാട്, ജി.എച്ച്.എസ് പെരകമണ്ണ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.