തീവ്രയജ്ഞവുമായി ഉദ്യോഗസ്ഥർ; അഞ്ച് ദിവസത്തിനുള്ളില്‍ 5,042 ഫയലുകള്‍ തീർപ്പാക്കി
text_fieldsമലപ്പുറം: കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ജില്ലയില്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ജൂണ്‍ 15ന് ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ച് ദിവസത്തിനുള്ളില്‍ ജില്ലയില്‍ തീര്‍പ്പാക്കിയത് 5042 ഫയലുകള്‍.
മലപ്പുറം കലക്ടറേറ്റിലാണ് ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കിയത്, 4439. ഏറനാട് താലൂക്കില്‍ 456 ഫയലുകളും പെരിന്തല്‍മണ്ണ താലൂക്കില്‍ 325 ഫയലുകളും തീര്‍പ്പാക്കി. തിരൂര്‍ ആര്.ഡി.ഒയില്‍ 85ഉം പൊന്നാനി താലൂക്കില്‍ 79ഉം പെരിന്തല്‍മണ്ണ ആര്.ഡി.ഒ, തിരൂര്‍ താലൂക്ക് എന്നിവിടങ്ങളില്‍ ഏഴ് വീതവും നിലമ്പൂര്‍ താലൂക്കില്‍ മൂന്നും കൊണ്ടോട്ടി താലൂക്കില്‍ ഒരു ഫയലും തീര്‍പ്പാക്കി.
കലക്ടര്‍ വി.ആര്. പ്രേംകുമാറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ ഓഫിസുകളില്‍ അവശേഷിക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാൻ സെപ്റ്റംബർ 30 വരെയാണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വില്ലേജ് മുതല്‍ ജില്ലതലം വരെ അദാലത്തുകള്‍ സംഘടിപ്പിക്കും. ജൂലൈ ഒന്ന് മുതല്‍ 15 വരെ വില്ലേജ് തലത്തിലും ജൂലൈ 18 മുതല്‍ 23 വരെ താലൂക്ക് തലത്തിലും 25ന് ആര്.ഡി.ഒ തലത്തിലും അദാലത്ത് നടത്തും. ആഗസ്റ്റ് മൂന്നിനാണ് കലക്ടറേറ്റില്‍ അദാലത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.