Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ലയിൽ വാ​ക്സി​ന്‍...

ജില്ലയിൽ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത് 5,59,931 പേ​ര്‍

text_fields
bookmark_border
covid
cancel

മ​ല​പ്പു​റം: കോ​വി​ഡ് ബാ​ധി​ത​രു​ടെ പ്ര​തി​ദി​ന ക​ണ​ക്കി​ല്‍ വീ​ണ്ടും വ​ർ​ധ​ന. 3,945 പേ​ർ​ക്കാ​ണ്​ വെ​ള്ളി​യാ​ഴ്​​ച വൈ​റ​സ്​ ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന പ്ര​തി​ദി​ന നി​ര​ക്കാ​ണി​ത്. 31.94 ആ​ണ് വെ​ള്ളി​യാ​ഴ്​​ച​ത്തെ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. നേ​രി​ട്ടു​ള്ള സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ 3,761 പേ​ര്‍ക്കും ഉ​റ​വി​ട​മ​റി​യാ​തെ 148 പേ​ര്‍ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഒ​രാ​ള്‍ക്കും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന്​ എ​ത്തി​യ 31 പേ​ര്‍ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന്​ എ​ത്തി​യ നാ​ലു​പേ​ര്‍ക്കും വൈ​റ​സ്​ ബാ​ധ​യു​ണ്ട്. ജി​ല്ല​യി​ല്‍ 1,099 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,32,279 ആ​യി. 42,298 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. 34,849 പേ​ര്‍ വി​വി​ധ ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 673 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ഇ​തു​വ​രെ മ​രി​ച്ച​ത്. ജി​ല്ല സെ​ല്‍ ന​മ്പ​റു​ക​ള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്​ 5,59,931 പേ​ര്‍. 4,84,591 പേ​ര്‍ക്ക് ഒ​ന്നാം ഡോ​സും 75,340 പേ​ര്‍ക്ക് ര​ണ്ടാം ഡോ​സു​മാ​ണ് ന​ല്‍കി​യ​ത്. 38,323 ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നി​െൻറ ഒ​ന്നാം ഡോ​സും 24,870 പേ​ര്‍ക്ക് ര​ണ്ടാം ഡോ​സും ന​ല്‍കി. കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളി​ല്‍ 14,750 പേ​ര്‍ക്ക് ഒ​ന്നാം ഡോ​സും 13,878 പേ​ര്‍ക്ക് ര​ണ്ടാം ഡോ​സും ല​ഭ്യ​മാ​ക്കി. പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ 33,545 പേ​ര്‍ ആ​ദ്യ​ഘ​ട്ട​വും 11,066 പേ​ര്‍ ര​ണ്ടാം ഘ​ട്ട​വും പൂ​ർ​ത്തി​യാ​ക്കി. 45 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള 4,84,591 പേ​ര്‍ ഒ​ന്നും 25,526 പേ​ര്‍ ര​ണ്ട്​ കു​ത്തി​വെ​പ്പു​ക​ളും എ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccine​Covid 19
News Summary - 5,59,931 people were vaccinated in the district
Next Story