മഴക്കെടുതി: മലപ്പുറം ജില്ലയിൽ 6.06 കോടിയുടെ കൃഷിനാശം
text_fieldsമലപ്പുറം: മൂന്നുദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും ജില്ലയിലുണ്ടായത് 6.05 കോടി രൂപയുടെ കൃഷിനാശം. 1860 കര്‍ഷകര്‍ക്കാണ് വിവിധ വിളകളിലായി നഷ്ടം സംഭവിച്ചത്.
വാഴ കര്‍ഷകര്‍ക്കാണ് ഏറ്റവുമധികം നഷ്ടം. 566.51 ലക്ഷം രൂപയുടെ വാഴക്കൃഷി നശിച്ചതായാണ് കണക്ക്. കുലച്ച വാഴ 53,595 എണ്ണവും കുലക്കാത്തത് 36,235 എണ്ണവുമാണ് നശിച്ചത്. 59.4 ഹെക്ടര്‍ നെല്‍കൃഷിയും നശിച്ചു. 90 ലക്ഷം രൂപയുടെ നെല്ല് നശിച്ചതായാണ് പ്രാഥമിക ഔദ്യോഗിക കണക്ക്. പച്ചക്കറി കര്‍ഷകര്‍ക്കും വന്‍തോതില്‍ നഷ്ടമുണ്ടായി. 42 ഹെക്ടര്‍ ഭൂമിയിലെ പച്ചക്കറിയാണ് നശിച്ചത്. 16,91,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 5.26 ഹെക്ടര്‍ തെങ്ങ് കൃഷി നശിച്ചതിലൂടെ 11.5 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 1.30 ഹെക്ടര്‍ സ്ഥലത്തെ തെങ്ങിന് തൈകള്‍ നശിച്ചു.
1,74,000 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 1.87 ഹെക്ടര്‍ വെറ്റിലകൃഷി നശിച്ചതോടെ 4,68,000 രൂപയുടെ നഷ്ടവുമുണ്ടായി. 26.4 ഹെക്ടര്‍ കപ്പ നശിച്ചപ്പോള്‍ 3.43 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 97.60 ലക്ഷം രൂപയുടെ നഷ്ടം റബര്‍ കര്‍ഷകര്‍ക്കും 1,93,000 രൂപയുടെ നഷ്ടം കവുങ്ങ് കര്‍ഷകര്‍ക്കും സംഭവിച്ചു.
എള്ള് കര്‍ഷകര്‍ക്ക് 24,000 രൂപയുടെയും ജാതി കര്‍ഷകര്‍ക്ക് 25,000 രൂപയുടെയും നഷ്ടമുണ്ടായിട്ടുണ്ട്.
കൃഷിനാശം അറിയിക്കണം
മലപ്പുറം: കനത്ത മഴയിലും കാറ്റിലും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഇപ്പോള്‍ കൃഷിഭവന് അധികൃതരെ അറിയിക്കാവുന്നതും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാവുന്നതുമാണ്. കര്‍ഷകെൻറ പേര്, വീട്ടുപേര്, വാര്‍ഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങള്‍ക്ക് ഒപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തില്‍ കര്ഷകന് നില്ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ) എടുത്ത് അതത് കൃഷി ഓഫിസറുടെ വാട്സ്ആപ് നമ്പറിലേക്ക് അയക്കണം.
കൃഷിനാശം ഉണ്ടായതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായി കര്‍ഷകര്‍ ആദ്യമായി AIMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി https://www.aims.kerala.gov.in/home എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ https://youtu.be/PwW6_hDvriY ലിങ്കില്‍ വീക്ഷിക്കാം. വിളകള്‍ ഇന്‍ഷുര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ 15 ദിവസത്തിനകം AIMS പോര്‍ട്ടലില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റു കര്‍ഷകര്‍ 10 ദിവസത്തിനുള്ളില്‍ ഇതേ വെബ്പോര്‍ട്ടലില്‍ അപേക്ഷിക്കണം. സംശയനിവാരണത്തിന് കൃഷി ഓഫിസറുടെ നമ്പറില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.