'ആര്യാടൻ മുഹമ്മദിന്റെ പൊതുപ്രവർത്തനത്തിന്റെ 70 വർഷങ്ങൾ': ഒരുവർഷത്തെ ആഘോഷവുമായി ഡി.സി.സി
text_fieldsമലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ പൊതുപ്രവർത്തനത്തിന്റെ 70 വർഷങ്ങൾ വിപുലമായ പരിപാടികളോടെ നടത്താൻ ഡി.സി.സിയിൽ ചേർന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു.
പരിപാടിയുടെ ഭാഗമായി അദ്ദേഹത്തിന്റെ 34 വർഷത്തെ നിയമസഭ പ്രവർത്തനത്തിൽ നടത്തിയ ബജറ്റ് പ്രസംഗങ്ങളുടെ നാൾവഴികൾ എന്ന പേരിൽ ഒരു ഗ്രന്ഥവും കൂടാതെ ആത്മകഥയും ദേശീയ-സംസ്ഥാന തലത്തിൽ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക നായകരെ ഉൾക്കൊള്ളിച്ചുള്ള ഒരു സ്മരണികയും പ്രസിദ്ധീകരിക്കും.
ഒരുവർഷം എല്ലാ നിയോജകമണ്ഡലം തലത്തിലും നടക്കുന്ന വിവിധ ആഘോഷ പരിപാടികൾക്കും തീരുമാനമായി. യോഗം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. വി.എ. കരീം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ് മോഹൻ, ഇ. മുഹമ്മദ് കുഞ്ഞി, യു. അബൂബക്കർ, ആർ.എസ്. പണിക്കർ, വി. ബാബുരാജ്, വീക്ഷണം മുഹമ്മദ്, പി. രാധാകൃഷ്ണൻ, കെ.എ. പത്മകുമാർ, എം.വി. ശ്രീധരൻ, പന്ത്രോളി മുഹമ്മദലി, സി. സേതുമാധവൻ, വി.പി. ഫിറോസ് എന്നിവർ സംസാരിച്ചു. എ. ഗോപിനാഥ് സ്വാഗതവും പണായി ജേക്കബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.