പൊന്നാനി കോൾ മേഖലയിലെ 763 ഏക്കർ നെൽകൃഷി വെള്ളത്തിൽ
text_fieldsമാറഞ്ചേരി: പൊന്നാനി കോൾ മേഖലയിലെ 17 പടവുകളിലായി കൊയ്തെടുക്കാറായ 763 ഏക്കർ നെൽകൃഷി വെള്ളത്തിനടിയിലായി. പൊന്നാനി കോളിലെ നാലുകോടി രൂപയുടെ നെല്ല് കര്‍ഷകര്‍ പാടത്ത് ഉപേക്ഷിച്ചു. ശക്തമായ മഴയില്‍ പാടശേഖരങ്ങളില്‍ ദിവസവും വെള്ളക്കെട്ട് കൂടുതലായതോടെ മുളപൊട്ടി നശിക്കുകയും കൊയ്തെടുക്കാന്‍ കഴിയാതെ വരുകയും ചെയ്തതോടെയാണ് കോടികള്‍ വില വരുന്ന നെല്ല് ഉപേക്ഷിക്കാന്‍ പൊന്നാനി കോളിലെ കര്‍ഷകര്‍ തീരുമാനിച്ചത്.
സപ്ലൈകോക്ക് നല്‍കാനുള്ള 1,526 ടണ്‍ നെല്ലാണ് ഉപേക്ഷിച്ചത്. കര്‍ഷകര്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമമെന്ന് പൊന്നാനി കോള്‍ സംരക്ഷണ സമിതി സെക്രട്ടറി കെ.എ. ജയാനന്ദന് ആവശ്യപ്പെട്ടു. അതേസമയം, വെള്ളം കടലിലേക്ക് ഒഴുക്കിവിടാനും കഴിയാത്ത സ്ഥിതിയാണ്.
ബിയ്യം െറഗുലേറ്റർ കം ബ്രിഡ്ജിെൻറ ഷട്ടറുകൾ തുറന്നാൽ ഉപ്പുവെള്ളം പാടശേഖരങ്ങളിലേക്ക് എത്തുമെന്നതിനാൽ ജലവിഭവ വകുപ്പ് ഇത് വൈകിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.