ഇതരസംസ്ഥാന വിദ്യാർഥിനിക്ക് ലോക്ഡൗണിൽ അഭയം നൽകി സഹപാഠി
text_fieldsതിരൂർ: ആന്ധ്രാപ്രദേശ് വിദ്യാർഥിനിക്ക് ലോക്ഡൗണിൽ അഭയം നൽകി സഹപാഠിയും കുടുംബവും. തൃച്ചിനാപ്പള്ളി എൻ.ഐ.ടിയിൽ കെമിക്കൽ എൻജിനീയറിങ്ങിന് പഠിക്കുന്ന ആന്ധ്രപ്രദേശുകാരി ഹരിതഭായാണ് കൽപകഞ്ചേരിയിൽ ലോക്ഡൗൺ കാലം സന്തോഷത്തോടെ ചെലവഴിച്ചത്. കൽപകഞ്ചേരി പന്നിയത്ത് ഇഖ്ബാലിെൻറ കുടുംബമാണ് ഇവർക്ക് തണലായത്.
ഹോസ്റ്റൽ അടച്ചതോടെ നാട്ടിലേക്ക് മടങ്ങാൻ പ്രയാസപ്പെട്ട ഹരിതയെ അവരുടെ രക്ഷിതാക്കളുടെയും പ്രിൻസിപ്പലിെൻറയും സമ്മതത്തോടെ ഇഖ്ബാലിെൻറ മകൾ ഫാത്തിമ മഹ കൽപകഞ്ചേരിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഫാത്തിമ മഹയും കെമിക്കൽ എൻജിനീയറിങ് വിദ്യാർഥിനിയാണ്.
അടുത്തമാസം നടക്കാനിരിക്കുന്ന ഐ.എ.എസ് പരീക്ഷക്ക് കൂടി സ്വന്തമായി പരിശീലനം ചെയ്യുകയാണ് ഹരിതഭായ്. ഐ.എ.എസ് ലഭിച്ചാൽ കേരളത്തിൽ ജോലി ചെയ്യാനാണ് ആഗ്രഹമെന്ന് ഹരിത പറഞ്ഞു. മൂന്നാഴ്ചയോളം ഇഖ്ബാലിെൻറ വീട്ടിൽ താമസിച്ച ഹരിത ശനിയാഴ്ച ബാംഗ്ലൂർ വഴി നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.