അച്ഛൻ അണിയിച്ചൊരുക്കി; കുച്ചിപ്പുടിയിൽ ശ്രീലക്ഷ്മിക്ക് എ ഗ്രേഡ്
text_fieldsകൊല്ലം: തിരുവാതിര മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വേഷം അണിയിച്ച് നൽകുമ്പോഴും മലപ്പുറം സ്വദേശി രാജേഷ് കുമാറിന്റെ മനസ്സ് കുച്ചിപ്പുടി വേദിയിലായിരുന്നു. മത്സരം അവസാനിച്ച് ഫലം പ്രഖ്യാപിക്കുമ്പോൾ ആദ്യം ആശങ്കയും പിന്നെ ആശ്വാസവും. രാജേഷിന്റെ ഏറെക്കാലത്തെ സ്വപ്നം പൂവണിഞ്ഞ സമയമായിരുന്നു അത്.
ഒന്നര പതിറ്റാണ്ടിലേറെയായി വസ്ത്രാലങ്കാര രംഗത്തുണ്ട് രാജേഷ്. സംസ്ഥാന കലോത്സവ നൃത്തത്തിന് ഉൾപ്പെടെ വേഷം ഒരുക്കി നൽകിയെങ്കിലും ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മകൾ ശ്രീലക്ഷ്മി ആദ്യമായി സംസ്ഥന തലത്തിൽ മത്സരിക്കുന്നത്. സംസ്ഥാന കലോത്സവത്തിന് മകളുടെ വസ്ത്രം ഒരുക്കി നൽകണമെന്ന് ഏറെ കൊതിച്ചിരുന്നു. മലപ്പുറം ഇരുമ്പുഴി ജി.എച്ച്.എസ്.എസിലെ ശ്രീലക്ഷ്മി എൽ.കെ.ജി മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. പ്ലസ് ടുവിന് എത്തിയപ്പോഴാണ് സംസ്ഥാന തലത്തിലേക്ക് കുച്ചിപ്പുടിക്ക് അവസരം ലഭിക്കുന്നത്. അച്ഛന്റെ ആഗ്രഹം സഫലീകരിക്കുക മാത്രമല്ല, എ ഗ്രേഡ് കൂടി സമ്മാനമായി നൽകിയാണ് ശ്രീലക്ഷ്മി കലോത്സവ നഗരി വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.