ഖുര്‍ആന്‍ പഠന പരമ്പരക്ക് പ്രൗഢ തുടക്കം
text_fieldsകരിപ്പൂര്‍: മുജാഹിദ് (മര്‍കസുദ്ദഅ്വ) സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ഖുര്‍ആന്‍ പഠന പരമ്പരക്ക് കരിപ്പൂർ വെളിച്ചം നഗറിൽ പ്രൗഢ തുടക്കം. കെ.എന്‍.എം (മര്‍കസുദ്ദഅ്വ) സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു.
വിശുദ്ധ ഖുര്‍ആനിന്റെ വിശ്വമാനവിക സന്ദേശം ഉൾക്കൊള്ളാനായാല്‍ ആധുനിക ലോകം അഭിമുഖീകരിക്കുന്ന കാലുഷ്യങ്ങള്ക്കും സംഘര്‍ഷങ്ങള്‍ക്കും പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. മതത്തില്‍ ബലാല്ക്കാരമില്ലെന്നും ഇതര വിശ്വാസികളുടെ ആരാധ്യവസ്തുക്കളെയും ആരാധനാലയങ്ങളെയും അധിക്ഷേപിക്കരുതെന്നും വിശ്വാസികളെ പഠിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശം ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എന്‍.എം (മര്‍കസുദ്ദഅ്വ) സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി. അബ്ദുറഹ്മാന് സുല്ലമി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എം. അഹ്മദ് കുട്ടി മദനി മുഖ്യഭാഷണം നടത്തി. ഡോ. ജാബിര്‍ അമാനി, അമീര്‍ സ്വലാഹി, ഹാരിസ് തൃക്കളയൂര്‍, നൗഷാദ് കാക്കവയല്‍, നവാലുറഹ്മാന്‍ ഫാറൂഖി എന്നിവര്‍ സംസാരിച്ചു.
പരിപാടിക്ക് മുന്നോടിയായി മഞ്ചേരിയില്‍നിന്ന് ആരംഭിച്ച വിളംബര പദയാത്രയും കോഴിക്കോട്, തിരൂര്‍ എന്നിവിടങ്ങളില്‍നിന്ന് പുറപ്പെട്ട ബൈക്ക് റാലികളും വൈകീട്ട് നഗരിയില്‍ സമാപിച്ചു. ഫെബ്രുവരി 15 മുതല്‍ 18 വരെയാണ് സംസ്ഥാന സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.