യാത്രക്കാർക്ക് നോമ്പ് തുറക്കാൻ ഭക്ഷണപ്പൊതിയുമായി യുവസംഘം
text_fieldsകാവനൂർ: ലോക്ഡൗൺ സമയത്ത് യാത്രക്കാർക്ക് ആശ്വാസമാകുകയാണ് കാവനൂർ തഖ് വാബാദിലെ ഒരുകൂട്ടം യുവാക്കൾ. ആശുപത്രി ആവശ്യങ്ങൾക്കും ദീർഘദൂര സർവിസുകൾ നടത്തുന്ന ഡ്രൈവർമാർക്കും മറ്റും യാത്രക്കാർക്കും നോമ്പുതുറക്കാനുള്ള ഭക്ഷണം വിതരണം ചെയ്യുകയാണ് തഖ് വാബാദ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ഇവർ.
അരീക്കോട്-മഞ്ചേരി റൂട്ടിൽ ഇളയൂരിൽ മിനി ലോക്ഡൗൺ പ്രഖ്യാപിച്ച അന്നുമുതൽ എല്ലാദിവസവും ഇവരുടെ സേവനം നടക്കുന്നുണ്ട്.
ട്രസ്റ്റിന് കീഴിൽ എല്ലാ മാസവും തഖ്വാ ബാദ് പ്രദേശത്തെ പിന്നാക്കം നിൽക്കുന്ന വീടുകളിൽ 1000 രൂപയുടെ ടോക്കണും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.