നീരോലിപ്പാടം കൂളിയിലെ വെള്ളക്കെട്ടിന് പരിഹാരം
text_fieldsഐക്കരപ്പടി: ജല മലിനീകരണവും ആരോഗ്യ ഭീഷണിയും സൃഷ്ടിച്ചിരുന്ന നീരോലിപ്പാടം കൂളിയില്‍ പാട ശേഖരങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമായി. മുസ്ലിം യൂത്ത് ലീഗ് ഐക്കരപ്പടി യൂനിറ്റ് പ്രവര്‍ത്തകര്‍ ഇടപെട്ട് മാസങ്ങളായി കെട്ടിക്കിടന്ന വെള്ളം അടുത്ത തോട്ടിലേക്ക് ഒഴുക്കിവിട്ടാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്.
കോഴിക്കോട്-പാലക്കാട് ദേശീയപാതയുടെയും കൈതക്കുണ്ട സ്പിന്നിങ് മില്‍ റോഡിനുമിടയില്‍ ഏക്കര്‍ കണക്കിന് വയലുകളില്‍ കാലവര്‍ഷാരംഭം മുതല്‍ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. ഒഴുകി പോകാന്‍ വഴിയില്ലാതെ ഒരു മീറ്ററിലധികം ഉയരത്തില്‍ കെട്ടിക്കിടന്ന വെള്ളത്തില്‍ മാലിന്യം കലരുന്നത് മേഖലയില്‍ ആരോഗ്യ ഭീഷണിക്കിടയാക്കിയിരുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് നടപടി വൈകിയതോടെയായിരുന്നു യൂത്ത് ലീഗ് ഇടപെടല്‍. സൈഫുദ്ദീന് അമ്പായത്തിങ്ങല്‍, എം. റിയാസ്, കുഞ്ഞുമോന് ഐക്കരപ്പടി, പി.പി. സഹീര്‍, പി.എം.എ. നാസിഫ്, പി.വി. ഫാഇസ് അഹമ്മദ് തുടങ്ങിയവര്‍ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.