Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസം​സ്ഥാ​ന​പാ​ത​ക്ക്...

സം​സ്ഥാ​ന​പാ​ത​ക്ക് കു​റു​കെ മ​രം വീ​ണ് ഗ​താ​ഗ​തം മു​ട​ങ്ങി

text_fields
bookmark_border
സം​സ്ഥാ​ന​പാ​ത​ക്ക് കു​റു​കെ മ​രം വീ​ണ് ഗ​താ​ഗ​തം മു​ട​ങ്ങി
cancel
camera_alt

ഒ​റ​വം​പു​റ​ത്ത് സം​സ്ഥാ​ന​പാ​ത​യി​ലേ​ക്ക് ക​ട​പു​ഴ​കി​വീ​ണ മ​രം ട്രോ​മാ​കെ​യ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ നീ​ക്കം ചെ​യ്യു​ന്നു

പ​ട്ടി​ക്കാ​ട്: സം​സ്ഥാ​ന​പാ​ത​ക്ക് കു​റു​കെ മ​രം വീ​ണ് ഗ​താ​ഗ​തം മു​ട​ങ്ങി. പ​ട്ടി​ക്കാ​ട്- വ​ട​പു​റം സം​സ്ഥാ​ന പാ​ത​യി​ല്‍ ഒ​റ​വം​പു​റം ജി.​യു.​പി സ്‌​കൂ​ളി​ന് സ​മീ​പ​മാ​ണ് വാ​ക​മ​രം വീ​ണ് ഗ​താ​ഗ​തം മു​ട​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നോ​ടെ​യാ​ണ് ഉ​ണ​ങ്ങി ദ്ര​വി​ച്ച മ​രം നി​ലം​പൊ​ത്തി​യ​ത്. സ്‌​കൂ​ളി​ന് അ​വ​ധി​യാ​യ​തും റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തും വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി. സ​മീ​പ​ത്തെ വൈ​ദ്യു​തി തൂ​ണും ത​ക​ര്‍ന്നു. തു​ട​ര്‍ന്ന് ട്രോ​മ കെ​യ​ര്‍ പാ​ണ്ടി​ക്കാ​ട് സ്റ്റേ​ഷ​ന്‍ യൂ​നി​റ്റ് പ്ര​വ​ര്‍ത്ത​ക​ര്‍ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​രം മു​റി​ച്ച് മാ​റ്റി. അ​ര മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ട്രോ​മ കെ​യ​ര്‍ ടീം ​ലീ​ഡ​ര്‍ കെ. ​മു​ജീ​ബ്, ഡെ​പ്യൂ​ട്ടി ലീ​ഡ​ര്‍ ഫി​റോ​സ് കു​റ്റി​പ്പു​ളി, ഹ​മീ​ദ്, റ​സാ​ഖ് വ​ള്ളി​ക്കാ​ട​ന്‍, ബ​ഷീ​ര്‍ മൂ​ര്‍ഖ​ന്‍, നാ​ട്ടു​കാ​രാ​യ എ​ന്‍.​കെ. ഷാ​ഹു​ല്‍, ഒ.​പി. മ​ജീ​ദ്, രാ​ജേ​ഷ്, കെ.​കെ. മൊ​യ്തീ​ന്‍ കു​ട്ടി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trafficstate highwaytree fell
News Summary - A tree fell across the state highway, blocking traffic.
Next Story