ആധാര്‍-വോട്ടര്‍ ഐ.ഡി ബന്ധിപ്പിക്കല്‍: ജില്ലയിൽ 16.31 ലക്ഷം പേരുടേത് പൂര്‍ത്തിയായി
text_fieldsമലപ്പുറം: ജില്ലയില്‍ ഇതുവരെ 16,30,911 പേരുടെ ആധാര്‍ വോട്ടര്‍ ഐ.ഡിയുമായി ബന്ധിപ്പിച്ചു. ജില്ലയില്‍ മൊത്തം 32 ലക്ഷത്തിലധികം വോട്ടര്‍മാരാണുള്ളത്. ആദിവാസി ഗോത്രവിഭാഗങ്ങള്‍ ഏറെയുള്ള നിലമ്പൂര്‍ വനമേഖലകളിലും പൊന്നാനിയടക്കമുള്ള തീരദേശ മേഖലകളിലും ആധാര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ സുഗമമായി നടന്നതായി ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എസ്. ഹരികുമാര്‍ അറിയിച്ചു. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ടര്‍ പട്ടികയിലുള്ളത് ജില്ലയിലാണ്. ജില്ലയില്‍ 32,56,813 വോട്ടര്‍മാരാണുള്ളത്.
വോട്ടര്‍ ഐഡിയും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന് www.nvspin, voterportal eci.gov.in എന്നീ പോര്‍ട്ടൽ വഴിയും വോട്ടര്‍ ഹെല്പ് ലൈന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വോട്ടര്‍മാര്‍ക്ക് നേരിട്ട് തങ്ങളുടെ വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ സഹായത്താല്‍ ഗരുഡ ആപ് ഉപയോഗിച്ചും ബന്ധപ്പെട്ട ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫിസര്‍ കൂടിയായ തഹസില്‍ദാര്‍മാര്‍ക്ക് 6ബി അപേക്ഷ നേരിട്ട് നല്‍കുക വഴിയും ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാം.
ജില്ലയിൽ 2,753 പോളിങ് ബൂത്തുകളും അത്ര തന്നെ ബൂത്ത് ലെവല്‍ ഓഫിസര്‍മാരുമാണുള്ളത്. ഇതില്‍ 33 പേര്‍ക്ക് നൂറുശതമാനം പൂര്‍ത്തിയാക്കാനായി. വള്ളിക്കുന്ന് താലൂക്കാണ് ജില്ലയില്‍ ആധാര്‍ ലിങ്കിങ്ങില്‍ മുന്നിൽ. നിലമ്പൂര്‍ 56.59, ഏറനാട് 54.33, വേങ്ങര 53.65, കൊണ്ടോട്ടി 53.62, മങ്കട 52.20, തിരൂരങ്ങാടി 51.66, പെരിന്തല്‍മണ്ണ 50.78, താനൂര്‍ 49.82, പൊന്നാനി 47.66, മഞ്ചേരി 46.28, വണ്ടൂര്‍ 46. 14, തിരൂര്‍, തവനൂര്‍ 45.91, കോട്ടക്കല്‍ 45.79, മലപ്പുറം 44.34 ശതമാനവും പൂര്‍ത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.