Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ​ന്ത് ത​ദ്ദേ​ശ...

പ​ന്ത് ത​ദ്ദേ​ശ ഭ​ര​ണ​സ​മി​തി​ക​ളു​ടെ കോ​ർ​ട്ടി​ൽ: പ​ന്ത് ത​ദ്ദേ​ശ ഭ​ര​ണ​സ​മി​തി​ക​ളു​ടെ കോ​ർ​ട്ടി​ൽ; ജി​ല്ല​യി​ൽ എ.​ബി.​സി പ​ദ്ധ​തി നീ​ളു​ന്നു

text_fields
bookmark_border
stray dog
cancel

മ​ല​പ്പു​റം: ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കാ​ൻ നി​ശ്ച​യി​ച്ച തെ​രു​വു​നാ​യ് വ​ന്ധ്യ​ക​ര​ണ പ​ദ്ധ​തി (എ.​ബി.​സി) നീ​ളു​ന്നു. വി​ഷ​യ​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ തീ​രു​മാ​നം വൈ​കു​ന്ന​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണം. ആ​ദ്യം ബ്ലോ​ക്കു​ത​ല​ത്തി​ലും നി​യ​മ​സ​ഭ മ​ണ്ഡ​ല​ത​ല​ത്തി​ലും തു​ട​ങ്ങാ​ൻ ഉ​ദേ​ശി​ച്ച പ​ദ്ധ​തി പി​ന്നീ​ട് മൃ​ഗാ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​പ്പാ​ക്കാ​ൻ നി​ശ്ച​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ മൃ​ഗാ​ശു​പ​ത്രി പ​രി​ധി​ക​ളി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി.

ഒ​ക്ടോ​ബ​ർ 18ന് ​ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​യു​ക്ത യോ​ഗ​മാ​ണ് തീ​രു​മാ​നം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​ട്ട​ത്. എ​ന്നാ​ൽ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് നീ​ണ്ട​തോ​ടെ എ.​ബി.​സി എ​ങ്ങു​മെ​ത്താ​തെ കി​ട​ക്കു​ക​യാ​ണ്. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ പ്രാ​ഥ​മി​ക​മാ​യി നാ​ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​രു ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ മൃ​ഗാ​ശു​പ​ത്രി​യു​മാ​ണ് ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മ​റ്റ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭ​ര​ണ​സ​മി​തി​ക​ൾ അ​നു​കൂ​ല തീ​രു​മാ​നം എ​ടു​ക്കാ​ത്ത​തി​നാ​ൽ പ​ദ്ധ​തി മു​ന്നോ​ട്ട് ച​ലി​ക്കാ​നാ​കാ​തെ നി​ൽ​ക്കു​ക​യാ​ണ്. നി​ല​വി​ൽ ഒ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ഷ​യ​ത്തി​ൽ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബോ​ർ​ഡ് യോ​ഗ​ത്തി​നു​ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ലും ഉ​റ​പ്പു​ണ്ടാ​കു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി കി​ട്ടി​യാ​ൽ പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

പ​ദ്ധ​തി നേ​ര​ത്തേ നി​യ​മ​സ​ഭ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് വ​കു​പ്പ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, എം.​എ​ൽ.​എ​മാ​ർ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​യാ​ലോ​ച​ന​യി​ൽ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് മൃ​ഗാ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​പ്പാ​ക്കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പ​ദ്ധ​തി ആ​വി​ഷ്ക​ക​രി​ച്ച​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​മ്പോ​ൾ ഓ​രോ പ്ര​ദേ​ശ​ത്തെ നാ​യ്ക്ക​ളു​ടെ എ​ണ്ണ​ത്തി​ന് അ​നു​സ​രി​ച്ച് ഓ​പ​റേ​ഷ​ന്‍ തീ​യ​റ്റ​ര്‍, നാ​യ്ക്ക​ളെ സം​ര​ക്ഷി​ക്കാ​ൻ ഷെ​ല്‍ട്ട​ര്‍, മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ വേ​ണം. കെ​ട്ടി​ട സൗ​ക​ര്യ​ത്തോ​ടൊ​പ്പം ഡോ​ഗ് റൂ​ളും സ്റ്റാ​ന്റേ​ഡ് ഓ​പ​റേ​റ്റി​ങ് പ്രൊ​സീ​ജ​റും (എ​സ്.​ഒ.​പി) കൂ​ടി പാ​ലി​ക്ക​ണം. ഇ​തി​ന്റെ മാ​ന​ദ​ണ്ഡം വെ​റ്റ​റി​ന​റി സ​ര്‍ജ​ന്‍ നി​ശ്ച​യി​ച്ച് മു​ഖ്യ​നി​ര്‍വ​ഹ​ണ ഏ​ജ​ന്‍സി​യാ​യ ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തെ അ​റി​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram districtABC scheme
News Summary - ABC scheme is extended in Malappuram district
Next Story