മാനസിക വിഭ്രാന്തിയുള്ള രണ്ട് മക്കളുമായി ഷീറ്റ് മറച്ച കൂരയിൽ അബ്ദുറഹ്മാെൻറ ജീവിതം
text_fieldsവട്ടംകുളം: ശക്തമായി കാറ്റടിച്ചാൽ നിലംപൊത്താവുന്ന കൂരയിൽ മാനസിക വിഭ്രാന്തിയുള്ള രണ്ട് മക്കളുമായി ജീവിക്കുന്ന അബ്ദുറഹ്മാനും കുടുംബവും അധികൃതരുടെ കണ്ണിൽ മുൻഗണന വിഭാഗത്തിൽപെട്ടയാളാണ്.
വട്ടംകുളം ചോലക്കുന്നിൽ കണ്ണയിൽപറമ്പിൽ അബ്ദുറഹ്മാെൻറ ജീവിതം കണ്ടാൽ ആരുടെയും മനസ്സ് അലിയുമെങ്കിലും കനിവ് കാട്ടേണ്ട അധികൃതർ ഈ കുടുംബത്തിന് മുന്നിൽ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
നാല് സെൻറ് സ്ഥലത്ത് ഷീറ്റുകൊണ്ട് മറച്ച കൂരയിലാണ് മാനസികവിഭ്രാന്തി പ്രകടിപ്പിക്കുന്ന രണ്ട് ആൺമക്കളുമായി ഇദ്ദേഹം ദുരിതജീവിതം നയിക്കുന്നത്. ഈ വീട് വാസയോഗ്യമല്ലാത്തതിനാൽ മകളെ പടിഞ്ഞാറങ്ങാടിയിലുള്ള യതീംഖാനയിൽ നിർത്തി പഠിപ്പിക്കുകയാണ്.
മക്കൾ മാനസിക വിഭ്രാന്തിയുള്ളതിനാൽ സമയാസമയങ്ങളിൽ ഭക്ഷണവും മരുന്നും നൽകേണ്ടതിനാൽ ഇദ്ദേഹത്തിന് ജോലിക്ക് പോകാനും കഴിയുന്നില്ല. കുതിരവട്ടം മാേനാരോഗ ആശുപത്രിയിലാണ് മക്കൾക്ക് ചികിത്സ നൽകുന്നത്. എല്ലാ മാസവും ഇവിടെയെത്തി ചികിത്സ നൽകണം. മൂത്തമകൻ അബ്ദുൽസലാമിന് 24ഉം രണ്ടാമത്തെ മകൻ അബ്ദുൽ ഷെമീറിന് 22 വയസ്സുമാണ്.
ആറുവർഷം മുമ്പ് ആദ്യ ഭാര്യ മരിച്ചതോടെയാണ് ഈ രണ്ടുമക്കളും മാനസിക അസുഖം പ്രകടിപ്പിച്ചുതുടങ്ങിയത്. ആദ്യ ഭാര്യയുടെ വീട്ടുകാർ വാങ്ങിനൽകിയതാണ് നാല് സെൻറ് സ്ഥലം. ഓലപ്പുര ചോർെന്നാലിച്ചതോടെ പ്രദേശത്തെ സുമനസ്സുകൾ വീടിന് മുകളിൽ ടാർപ്പായ വിരിച്ചുനൽകിയെങ്കിലും അതും നശിച്ച അവസ്ഥയിലാണ്.
ആദ്യ ഭാര്യയുടെ മരണശേഷം അബ്ദുറഹ്മാൻ മറ്റൊരു വിവാഹം കഴിച്ചെങ്കിലും ഈ വീട് വാസയോഗ്യമല്ലാത്തതിനാലും മക്കൾ മാനസിക അസുഖം പ്രകടിപ്പിക്കുന്നവരായതിനാലും ആ ഭാര്യയും മക്കളും ഇവിടെ വന്ന് താമസിക്കാറില്ല. വീട് നിൽക്കുന്ന നാല് സെൻറ് ഭൂമി പോലും സുമനസ്സുകളുടെ ശ്രമഫലമായി അടുത്തകാലത്താണ് സ്വന്തമായി രജിസ്റ്റർ ചെയ്ത് കിട്ടിയത്.
ഏത് നിമിഷവും തകർന്നുവീഴാവുന്ന ഓലപ്പുരയിൽ കഴിയുന്ന ഈ കുടുംബത്തിന് കിട്ടിയത് എ.പി.എൽ റേഷൻ കാർഡാണ്. പ്രദേശവാസികൾ നൽകുന്ന സഹായംകൊണ്ടാണ് ഇപ്പോൾ ഇവർ ജീവിക്കുന്നത്. കുടുംബത്തിെൻറ ദുരവസ്ഥ കാണിച്ച് കലക്ടർക്കും വട്ടംകുളം പഞ്ചായത്ത് സെക്രട്ടറിക്കും അപേക്ഷ നൽകിയിരുന്നു. എന്നാൽ, നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.