തെരഞ്ഞെടുപ്പ് ജോലിയിൽനിന്ന് വിട്ടുനിൽക്കൽ; 12 പേരുടെ സസ്പെൻഷൻ പിൻവലിച്ചു
text_fieldsമലപ്പുറം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരായില്ലെന്ന കാരണത്താൽ സസ്പെൻഡ് ചെയ്ത 26 പേരിൽ 12 പേരുടേത് പിൻവലിച്ചു. ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണനാണ് 12 പേരുടെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവ് ഇറക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഏപ്രിൽ 12നാണ് കൃത്യമായ കാരണം കാണിക്കാതെ ഡ്യൂട്ടിക്ക് ഹാജരായില്ലെന്ന് കാണിച്ച് 26 പേരെ സസ്പെൻഡ് ചെയ്തത്. ഉത്തരവിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു.
ചികിത്സയിലുള്ളവരും കോവിഡിനെ തുടർന്ന് ക്വാറൻറീനിലായവരുമെല്ലാം സസ്പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന് സസ്പെൻഷനിലായവർ നൽകിയ വിശദീകരണത്തിെൻറയും വകുപ്പ് മേധാവികളുടെ റിപ്പോർട്ടിെൻറയും അടിസ്ഥാനത്തിലാണ് 12 പേരുടെ സസ്പെൻഷൻ പിൻവലിച്ചത്. മേയ് 22, 26 തീയതികളിലായാണ് പിൻവലിച്ച് കലക്ടർ ഉത്തരവ് ഇറക്കിയത്.'
വേങ്ങര, തിരൂരങ്ങാടി മണ്ഡലത്തിലായിരുന്നു ഇവർക്ക് ഡ്യൂട്ടി നൽകിയിരുന്നത്. വി.വി. വിജയലക്ഷ്മി (എൽ.പി.എസ്.എ, ബേസിക് സ്കൂൾ നെല്ലിശ്ശേരി), ക്രിസ്റ്റ്യൻ മാത്യു (എൽ.പി.എസ്.എ -സി.െക.എൽ.പി.എസ് മണിമൂളി), പി.പി. ഉസ്മാൻ (എച്ച്്.എസ്.എ -പി.എം.എസ്.എ പി.ടി.എച്ച്.എസ്.എസ് കേക്കാവ്), പി.കെ. ലിഷ (ക്ലർക്ക്- എം.എം.എം.എച്ച്.എസ്.എസ് കൂട്ടായി), ജയപ്രകാശ് വാളകുലത്ത് (സീനിയർ ക്ലർക്ക് -െഎ.സി.ഡി.എസ് ഒാഫിസ്, തിരൂരങ്ങാടി), എൻ. സുനീറ (പി.ഡി ടീച്ചർ -ജി.യു.പി.എസ് േചാക്കാട്), കെ. ഷബ്ന (അഗ്രികൾച്ചറൽ അസി. -കൃഷിഭവൻ തിരൂരങ്ങാടി), രാധിക (പാർട്ട് ടൈം ജൂനിയർ ടീച്ചർ -കഴുതല്ലൂർ, കുറ്റിപ്പുറം), കെ.പി. സോന (മ്യൂസിക് ടീച്ചർ -നാവാമുകുന്ദ എച്ച്.എസ്.എസ് തിരുനാവായ), കെ.പി. മുഹമ്മദ് ഷരീഫ് (സെക്ഷൻ ഒാഫിസർ -പരീക്ഷ ഭവൻ കാലിക്കറ്റ് സർവകലാശാല), പി. സുലൈഖ (ഫുൾടൈം അറബിക് ടീച്ചർ -ജി.എം.എൽ.പി.എസ് വെട്ടത്തൂർ), കെ. ഉമ്മുകുൽസു (പി.ഡി ടീച്ചർ, ചേരൂരാൽ എച്ച്.എസ്, കുറുമ്പത്തൂർ) എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.