മഞ്ചേരി മെഡിക്കൽ േകാളജ് കോവിഡ് വാർഡിൽനിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജാശുപത്രിയിലെ കോവിഡ് വാർഡിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. കോഴിക്കോട് കല്ലായി സ്വദേശി കൈന്നൽ പറമ്പിൽ വീട്ടിൽ നൗഷാദ് എന്ന റംഷാദിനെയാണ് (20) മഞ്ചേരി പൊലീസ് എറണാകുളം കളമശ്ശേരിയിൽ പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തപ്പോൾ രണ്ട് മോഷണക്കേസുകൾ കൂടി തെളിഞ്ഞു. കഴിഞ്ഞ 16നാണ് ആശുപത്രി കെട്ടിടത്തിലെ കോണിപ്പടിയിലെ ചങ്ങല പൊട്ടിച്ച് ഇയാൾ കടന്നത്. തുടർന്ന് മഞ്ചേരി അരുകിഴായയിൽ നിന്ന് ബുള്ളറ്റ് ബൈക്കും ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിൽ നിന്ന് ആപെ ഗുഡ്സും മോഷ്ടിച്ചു. പിന്നീട് പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലും മോഷണം നടത്തി.
രണ്ടാം തവണയാണ് ഇയാൾ രക്ഷപ്പെടുന്നത്. മലപ്പുറം, കൊണ്ടോട്ടി, കുന്ദമംഗലം, മഞ്ചേരി, വടകര, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ മോഷണക്കേസുകളിലെ പ്രതിയാണ് റംഷാദ്.
മഞ്ചേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ കോവിഡ് പോസിറ്റിവായതിനാൽ ഫലം വരുന്നത് വരെ ജയിൽവകുപ്പിന് കീഴിൽ പയ്യനാട്ടുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റി.
സി.ഐ അലവി, എസ്.ഐ ഉമ്മർ മേമന, സുേരഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിയാഉൽ ഹഖ്, ഷഫീഖ്, സി.പി.ഒമാരായ ജയരാജ്, ഹരിലാൽ, ഗീത എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.