154 സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ നടപടി
text_fieldsമലപ്പുറം: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അപാകത കണ്ടെത്തിയ 154 സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. ജില്ലയിലെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഒരാഴ്ചയായി നടത്തിയ പരിശോധനയില്‍ 1600 വാഹനങ്ങള്‍ പരിശോധിച്ചു.
സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതുകൊണ്ടാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന ആരംഭിച്ചത്. സ്‌കൂള്‍ ബസുകളും കുട്ടികളുടെ യാത്രക്ക് ഉപയോഗിക്കുന്ന മറ്റു വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. വാഹനങ്ങളുടെ സുരക്ഷ സംവിധാനങ്ങളും മെക്കാനിക്കല്‍ സ്ഥിതിയും പരിശോധനയ്ക്ക് വിധേയമാക്കി.
ഫയര്‍ എക്‌സിറ്റിങ്ഗ്വിഷര്‍, എമര്‍ജന്‍സി വാതില്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ്, ഡോര്‍ അറ്റന്‍ഡര്‍, സ്പീഡ് ഗവര്‍ണര്‍, വാഹനത്തിന്റെ പൊതുവായ അവസ്ഥ എന്നിവയാണ് പരിശോധിക്കുന്നത്.വാഹനങ്ങളിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇലക്ട്രിക്കല്‍ വയറിങ് ഫ്യൂസ് തുടങ്ങിയവയും ടയര്‍ ലൈറ്റ് തുടങ്ങിയവയും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കി. തുടർദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍.ടി.ഒ സി.വി.എം. ഷരീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.