കൊണ്ടോട്ടിയിലെ പൊതു ശുചിമുറി നവീകരിക്കാന്‍ നടപടി വൈകുന്നു
text_fieldsകൊണ്ടോട്ടി: നഗര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി ബസ് സ്റ്റാൻഡ് നവീകരണത്തിനൊപ്പം നഗരസഭ പ്രഖ്യാപിച്ച പൊതു ശുചിമുറി നവീകരണം എങ്ങുമെത്തിയില്ല. വൃത്തിഹീനമായ അന്തരീക്ഷത്തിലുള്ള ശുചിമുറി യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 65 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്ന ബസ് സ്റ്റാൻഡ് സമുച്ചയത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ശൗചാലയങ്ങള്‍ നഗരസഭ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവിലുള്ള പഴയ ശുചിമുറി തന്നെയാണ് പൊതുജനങ്ങള്‍ക്ക് ആശ്രയം. യാത്രക്കാര്‍ക്ക് കണ്ടെത്താനാകാത്തവിധം നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കിടയില്‍ നഗരത്തിലെ പ്രധാന പൊതു ജലസ്രോതസ്സായ വലിയതോടിനോട് ചേര്‍ന്നാണ് ശുചിമുറിയുള്ളത്. ഇതിന് സമീപം മാലിന്യം തള്ളലും വ്യാപകമാണ്. ഇത് ആരോഗ്യ ഭീഷണിയും സൃഷ്ടിക്കുന്നു. ഇവിടെ നിന്നുള്ള മലിനജലം വലിയ തോട്ടിലേക്കാണ് ഒഴുക്കുന്നത്. ഇക്കാര്യത്തില്‍ തോടിന് എതിര്‍വശത്ത് താമസിക്കുന്നവർ നിരന്തരം പരാതികളുന്നയിക്കുന്നുണ്ടെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. സമീപത്തെ കിണറുകള്‍ മലിനമാകാനും നഗരസഭയുടെ അനാസ്ഥ കാരണമാകുന്നുണ്ട്.
പൊതു ശുചിമുറി ആധുനിക രീതിയില്‍ നവീകരിക്കുമെന്ന നഗരസഭാധികൃതരുടെ പ്രഖ്യാപനത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. അതിന് ഒരു ശ്രമങ്ങളുമില്ലാതിരിക്കെയാണ് ബസ് സ്റ്റാൻഡ് കെട്ടിട സമുച്ചയത്തോട് ചേര്‍ന്ന് പ്രത്യേക ശുചിമുറികള്‍ ശാസ്ത്രീയമായി നിർമിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ഇതിലും നടപടി വൈകുമ്പോള്‍ സമീപത്തെ ഭക്ഷണശാലകളിലെ ശൗചാലയങ്ങളാണ് വിവിധ ഇടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ ഉപയോഗപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.