ഇറക്കുമതി മത്സ്യം തടയാനുള്ള പ്രവർത്തനങ്ങൾക്ക് നഗരസഭയിൽ തുടക്കം
text_fieldsപൊന്നാനി: ഇതര സംസ്ഥാനങ്ങളിൽനിന്ന് യഥേഷ്ടം മത്സ്യങ്ങൾ എത്തുന്നതിനെത്തുടർന്ന് കർശന നടപടിയുമായി നഗരസഭ രംഗത്തിറങ്ങി. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് വലിയ ലോറികളിൽ പുലർച്ചെ എത്തുന്ന മത്സ്യങ്ങൾ വിവിധ കേന്ദ്രങ്ങളിൽ കച്ചവടക്കാർക്ക് നൽകുന്നത് പതിവായതോടെ ഹാർബറിൽ എത്തുന്ന മത്സ്യങ്ങൾ കുറഞ്ഞ വിലക്ക് വിറ്റഴിക്കേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികൾ. ഇതേത്തുടർന്ന് ഹാർബറിലെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
തുടർന്ന് നഗരസഭ മത്സ്യത്തൊഴിലാളി പ്രതിനിധികളുടെയും ഫിഷറീസ്, പൊലീസ്, റവന്യൂ വിഭാഗങ്ങളുടെയും യോഗം വിളിച്ചുചേർത്തിരുന്നു.
കച്ചവടക്കാർക്ക് മുന്നറിയിപ്പ് നൽകാൻ യോഗത്തിൽ തീരുമാനമായി. ആദ്യഘട്ടമെന്ന നിലയിലാണ് മുന്നറിയിപ്പ് നൽകുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനൗൺസ്മെന്റ് നടത്തി. വരും ദിവസങ്ങളിൽ ഫിഷറീസ്, പൊലീസ്, നഗരസഭ ആരോഗ്യ വിഭാഗം എന്നിവർ ചേർന്ന് പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.