വേണ്ട സി.എ.എ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ സന്ധിയില്ലാസമരവുമായി നാട്
text_fieldsപൂക്കോട്ടുംപാടം: സി.പി.എം അമരമ്പലം ലോക്കൽ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പൊതുയോഗം ലോക്കൽ സെക്രട്ടറി വി.കെ. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജനപ്രതിനിധികളായ കെ. രാജൻ, പി.എം. ബിജുമോൻ, പി. അബ്ദുൽ ഹമീദ് ലബ്ബ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കൊല്ലൊടിക അബു, പി. ശ്രീധരൻ, വി.കെ. ചന്ദ്രബാനു, എം.എ. നസീർ, പി.സി. നന്ദകുമാർ, കെ.എ. ഭാഗ്യപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
നിലമ്പൂർ: പൗരത്വ വിഭജന നിയമനത്തിനെതിരെ വെൽഫെയർ പാർട്ടി ചാലിയാർ പഞ്ചായത്ത് കമ്മിറ്റി അകമ്പാടത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. പാർട്ടി ഏറനാട് മണ്ഡലം പ്രസിഡന്റ് മജീദ് ചാലിയാർ ഉദ്ഘാടനം ചെയ്തു. സവാദ് മൂലേപ്പാടം, പി. അബ്ദുറസാഖ്, ഡോ. ആദീബ് സമാൻ, എ. മൂസ്സ, കെ. ഹസ്സൻകോയ, സലീന യൂനുസ്, പി.പി. നസീറ, എ. മുഹമ്മദാലി, ടി. സുബാഷ് ബാബു, ഷംസുദ്ദീൻ അകമ്പാടം, കെ. അബ്ദുൽ അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.
എടക്കര: മുസ്ലിം യൂത്ത് ലീഗ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ചുങ്കത്തറയിൽ ഫ്രീഡം മാർച്ച് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീദ് മൂത്തേടം അധ്യക്ഷത വഹിച്ചു. കെ.പി. ലുഖ്മാൻ, ഷെമീർ കൊമ്പൻ, പറമ്പിൽ ബാവ, റഷീദ്, സക്കീർ ഹുസൈൻ, കെ.കെ. അജ്മൽ, സിറാജ് തോണിക്കര, ഇർഷാദ് കക്കോടൻ, കെ.പി. റമീസ് എന്നിവർ സംസാരിച്ചു.
തുവ്വൂർ: ടൗണിൽ മുസ് ലിം ലീഗ് പ്രതിഷേധം. പ്രതിഷേധക്കാർ ബില്ല് കത്തിച്ചു. ജില്ല വൈസ് പ്രസിഡന്റ് കളത്തിൽ കുഞ്ഞാപ്പു ഹാജി, പഞ്ചായത്ത് പ്രസിഡന്റ് ടി.എ. ജലീൽ, സെക്രട്ടറി എ.പി ഹസ്കർ, ടി. കമ്മുട്ടി ഹാജി, പി. മൊയ്തീൻ, പി. സലാഹുദ്ദീൻ, കെ.കെ.എം. ഇഖ്ബാൽ, ഷാഹിദ് മാമ്പുഴ എന്നിവർ നേതൃത്വം നൽകി.
എടക്കര: മൂത്തേടം പഞ്ചായത്ത് യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി.
പി. ഉസ്മാൻ, പി. അഷ്റഫ്, ജസ്മൽ പുതിയറ, എൻ.കെ. കുഞ്ഞുണ്ണി, ജലീൽ ബാലംകുളം, ആൻ്റണി മാത്യൂ, വി.പി. റഷീദ്, പി. ജംഷിദ്, ഉമ്മർ മുണ്ടയിൽ എന്നിവർ നേതൃത്വം
നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.