അകറ്റി നിര്‍ത്തേണ്ടത് എയ്ഡ്സ് രോഗത്തെ, രോഗികളെയല്ല -മലപ്പുറം ജില്ല കലക്ടര്‍
text_fieldsമലപ്പുറം: എയ്ഡ്സ് രോഗത്തെയാണ് അകറ്റി നിര്‍ത്തേണ്ടത്, രോഗികളെയല്ല എന്ന സന്ദേശം ഉള്‍ക്കൊള്ളണമെന്നും സമൂഹങ്ങളാണ് നയിക്കേണ്ടതെന്ന എയ്ഡ്സ് ദിനാചരണ സന്ദേശം മനസിലുറപ്പിച്ച് വേണം എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനെന്നും ജില്ല കലക്ടര്‍ വി.ആര്. വിനോദ് പറഞ്ഞു.
ചട്ടിപ്പറമ്പ് എജുകെയര്‍ ഡെന്റല്‍ കോളജില്‍ ജില്ല ആരോഗ്യവകുപ്പും അരോഗ്യകേരളവും ജില്ല എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും സംയുക്തമായി നടത്തിയ എയ്ഡ്സ് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്. രേണുക മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.ടി.എന്‍. അനൂപ് എയ്ഡ്സ് ദിന സന്ദേശം നല്കി. എയ്ഡ്സ് ദിന സന്ദേശം എജുകെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ. ഇന്ദുശേഖര്‍ പ്രകാശനം ചെയ്തു.
എയ്ഡ്സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുന്നുമ്മല്‍ സ്ക്വയറില്‍ ഡി.എം.ഒ ഡോ. ആര്. രേണുകയുടെ നേതൃത്വത്തില്‍ തിരിതെളിച്ചു. വണ്ടൂർ: ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.സി വിഭാഗം എയ്ഡ്സ് ദിന സന്ദേശറാലി നടത്തി. പ്രിൻസിപ്പൽ എം. ഐശ്വര്യ ഫ്ലാഗ് ഓഫ് ചെയ്തു. താലൂക്ക് ആശുപത്രി ജെ.പി.എച്ച്.എൻ പി.കെ.വിന്ദുജ ക്ലാസെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ. ശ്രീലക്ഷ്മി, പി. അനുപമ തുടങ്ങിയവർ നേതൃത്വം നൽകി.
നിലമ്പൂർ: ജെ.സി.ഐ നിലമ്പൂരും ഗവ. ജില്ല ആശുപത്രിയും സംയുക്തമായി ലോക എയ്ഡ്സ് ദിനം ആചരിച്ചു. ബോധവത്കരണ റാലി, സെമിനാർ, സ്കിറ്റ് എന്നിവ നടന്നു. ജില്ല ആശുപത്രിയിൽ നടന്ന സെമിനാർ ജെ.സി.ഐ പ്രസിഡന്റ് അസ്ലം മംഗലത്ത് ഉദ്ഘാടനം ചെയ്തു. ആശുപത്രി സുപ്രണ്ട് ഡോ. ഷിനാസ് ബാബു അധ്യക്ഷത വഹിച്ചു.
ഡോ. പ്രവീണ വിഷയാവതരണം നടത്തി. മുജീബ് ദേവശ്ശേരി, ജാബിർ മുഹമ്മദ്, സാക്കിർ സാക്കി, രേഖ. പി.കെ., എംകെ. കടവത്ത്, അമൃത, സോണിയ ജോൺ, റിയാസ് ചെമ്പൻ, വിനുകുമാരി, സണ്ണി ഡ്രീംലാൻഡ്, ഷുഹൈബ് സോണി, സജിത്ത് നമ്പ്യാർ എന്നിവർ നേതൃത്വം നൽകി. എടക്കര: വൈ.എം.സി.എ മലപ്പുറം സബ് റീജിയൻ ആഭിമുഖ്യത്തില്‍ ചുങ്കത്തറയില്‍ എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു.
കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജില്ല ചെയര്മാന് ഫാ. മാത്യൂസ് വട്ടിയാനിക്കല്‍ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ ചുങ്കത്തറ പ്രസിഡന്റ് ക്യാപ്റ്റന്‍ സി.എ. മാത്യു അധ്യക്ഷത വഹിച്ചു. എം.പി.എം ഹയര്‍സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പൽ സജി ജോണ്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. വൈ.എം.സി.എ ജില്ല സെക്രട്ടറി സി.എസ്. റെനി, ജേക്കബ് ജോണ്‍, ജിയ ജയിക്കബ് എന്നിവര്‍ സംസാരിച്ചു.
എടക്കര: പാലേമാട് വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂൾ ജെ.ആർ.സി യൂനിറ്റും വിവേകാനന്ദ കോളജ് ഓഫ് ടീച്ചർ എജുക്കേഷനിലെ ബി.എഡ് വിദ്യാർഥികളും സംയുക്തമായി സംഘടിപ്പിച്ച എയ്ഡ്സ് ദിനാചരണം പ്രിൻസിപ്പൽ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഡി.എച്ച്. ഐ.സി വിഭാഗം പ്രിൻസിപ്പൽ യു.കെ. കൃഷ്ണൻ, ട്യൂട്ടർ കെ. അരുൺ കുമാർ എന്നിവർ ബോധവത്കരണ ക്ലാസെടുത്തു. പ്രധാനാധ്യാപിക ജി. രേഖ, ജെ.അർ.സി കൗൺസിലർമാരായ ഗ്രീഷ്മ രാജ്, ടി. ദേവിക, ബി.എഡ് വിദ്യാർഥികളായ ഉമ ഭട്ടതിരിപ്പാട്, ജ്യോതി ജോസ് എന്നിവർ നേതൃത്വം നൽകി. റാലിയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.