അജ്വ, ഷുക്കുരി, മർയം...വിപണിയിൽ മധുരമൂറും ഇൗത്തപ്പഴം
text_fieldsമലപ്പുറം: നോമ്പുതുറക്കുള്ള പ്രധാന വിഭവമായ ഈത്തപ്പഴം വിപണിയിലെത്തി. രുചികരവും ആരോഗ്യപ്രദവും ഏറെ ഗുണങ്ങളുമുള്ള ഇൗത്തപ്പഴം ഇത്തവണയും എത്തിയത് വിദേശത്തുനിന്നുതന്നെയാണ്. കാരക്ക (ഇൗത്തപ്പഴം ഉണക്കിയത്) വിപണിയിൽ ഉണ്ടെങ്കിലും വിൽപന കുറവാണ്.
ഇറാനി, സൗദി അറേബ്യ, അൽജീരിയ, തുനീഷ്യ എന്നിവിടങ്ങളിൽനിന്നാണ് ഇവ പ്രധാനമായും എത്തുന്നത്. 180 രൂപ മുതൽ 1700 രൂപ വരെയുള്ള ഈത്തപ്പഴങ്ങൾ വിപണിയിലുണ്ട്. 1700 രൂപ വിലയുള്ള അജ്വ തന്നെയാണ് ഇത്തവണയും താരം. ഇറാനിൽനിന്ന് ഫറാജി, പേൾ, ബറകാത് എന്നിവയാണ് എത്തിയത്. 180 -230 രൂപ വരെയാണ് കിലോക്ക് വില. സൗദി അറേബ്യയിൽനിന്ന് ഷുക്കുരി, മർയം എന്നിവയും വിപണിയിലുണ്ട്.
400 -440 രൂപ വരെയാണ് ഇവക്ക് കിലോ വില. അൽജീരിയിൽനിന്നും തുനീഷ്യയിൽനിന്നും അൽപം കറുപ്പ് കൂടിയ പഴങ്ങളാണ് എത്തുന്നത്. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ പുതിയ ഇനം വിപണിയിൽ എത്താൻ സാധ്യതയുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. കോവിഡ് രണ്ടാം വരവിെൻറ ആശങ്കയിലും ഇൗത്തപ്പഴങ്ങളുടെ വിപണി പ്രതീക്ഷയോടെയാണ് വ്യാപാരികൾ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.