വരയുടെ ലോക്ക് തുറന്ന് അമലിെൻറ പെൻസിൽ
text_fieldsഇടക്ക് നിർത്തിവെച്ച ചിത്രംവരയും കാലിഗ്രഫി രചനയും പൊടിതട്ടിയെടുക്കാനുള്ള അവസരമായി അമൽ ജുമാന് കോവിഡ് ലോക്ഡൗൺ കാലം. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കവെ മിടുക്കെൻറ പെൻസിലിൽ രാഷ്ട്രപിതാവ് തൊട്ട് കായിക, സിനിമാതാരങ്ങളുടെയും കൂട്ടുകാരുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം ചിത്രങ്ങൾ വിരിഞ്ഞു.
വിഡിയോ ആൽബത്തിന് വേണ്ടി അറബി കാലിഗ്രഫി രചനയിലാണ് അമൽ ജുമാനിപ്പോൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി, അന്താരാഷ്ട്ര ഫുട്ബാളർ അനസ് എടത്തൊടിക, നടൻ ടൊവീനോ തോമസ് തുടങ്ങിയവരെ വരച്ചിട്ടുണ്ട്.
മേൽമുറി എം.എം.ഇ.ടി സ്കൂളിൽനിന്ന് ഈ വർഷം പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർഥി കോഡൂർ മങ്ങാട്ടുപുലം കരീപ്പറമ്പ് ചോലക്കാപ്പറമ്പൻ അഷ്കറലിയുടെയും സുമയ്യയുടെയും മകനാണ്.
ഷട്ടിൽ ബാഡ്മിൻറൺ താരമായ അമൽ ജുമാൻ സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. സഹോദരി ആമിന ഹെന്ന ചെസ് താരമാണ്. ഐ.സി.എസ്.ഇ സിലബസിൽ പഠിക്കുന്നവരുടെ ദേശീയ ചാമ്പ്യൻഷിപ്പിൽ ഹെന്ന മത്സരിച്ചിട്ടുണ്ട്. പിതാവ് അഷ്കറലി മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.