കൊണ്ടോട്ടിയില്‍ അമൃത് കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കാന്‍ അരങ്ങൊരുങ്ങി
text_fieldsകൊണ്ടോട്ടി: വെള്ളക്കെട്ടും കുടിവള്ള പ്രതിസന്ധിയും അലട്ടുന്ന കൊണ്ടോട്ടി നഗരത്തിന് ആശ്വാസമായി അമൃത് കുടിവെള്ള പദ്ധതി നടപ്പാകുന്നു. 14,000 കുടുംബങ്ങള്‍ക്ക് സൗജന്യമായി വെള്ളമെത്തിക്കാന്‍ 16.696 കോടി രൂപയുടെ പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചു. ഉപഭോക്താക്കള്‍ പണമടച്ചു വെള്ളം വാങ്ങുന്നത് ഒഴിവാക്കുന്നതാണ് പദ്ധതി. ജില്ലയില്‍ കൊണ്ടോട്ടി നഗരസഭയിലാണ് പരീക്ഷണാര്‍ഥം പദ്ധതി ആദ്യമായി നടപ്പാക്കുന്നത്.
ഇതോടെ നഗരം നേരിടുന്ന പ്രധാന പ്രതിസന്ധിയായ ശുദ്ധജല ലഭ്യതക്ക് പരിപാരമാകുമെന്നാണ് പ്രതീക്ഷ. സൗജന്യ ജല വിതരണത്തിനുള്ള പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാക്കുക. ചാലിയാര്‍ കുടിവെള്ള പദ്ധതി പ്രകാരം വിതരണ ലൈന്‍ സ്ഥാപിച്ച സ്ഥലങ്ങളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാത്ത സ്ഥലങ്ങളില്‍ പുതിയ വിതരണ ലൈന്‍ സ്ഥാപിക്കുന്നതിനും ഈ പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്.ആദ്യഘട്ടം എന്ന നിലക്ക് 2023 - 24 വര്‍ഷത്തില്‍ 2,000 വീടുകളിലും, തുടര്‍ന്ന് 2024 - 25 വര്‍ഷത്തില്‍ 5,000 വീടുകളിലും 2025 - 26 വര്‍ഷം 7000 വീടുകളിലും സൗജന്യ കുടിവെള്ള കലക്ഷന്‍ നല്‍കും. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ നഗരസഭയിലെ മുഴുവന്‍ വീടുകളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനാകുമെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.