കോവിഡ് പ്രതിരോധത്തിന് ആംബുലൻസ് വിട്ട് നൽകി സി.എച്ച് സെൻറർ
text_fieldsമഞ്ചേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആംബുലൻസ് വിട്ടുനൽകി മഞ്ചേരി സി.എച്ച് സെൻറർ. മഞ്ചേരി നഗരസഭ അധികൃതർക്കാണ് ആംബുലൻസ് കൈമാറിയത്.
നഗരസഭയുടെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്ക് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെഡ്ക് ആരംഭിച്ചിട്ടുണ്ട്. ഇവിടെ ആംബുലൻസ് സേവനം ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരം കാണാനാണ് സെൻറർ അധികൃതർ ആംബുലൻസ് നൽകിയത്.
സി.എച്ച് സെൻറർ സെക്രട്ടറിമാരായ കെ.കെ.ബി. മുഹമ്മദലി, കണ്ണിയൻ മുഹമ്മദലി എന്നിവർ നഗരസഭ അധ്യക്ഷ വി.എം. സുബൈദക്ക് വാഹനത്തിെൻറ താക്കോൽ കൈമാറി. വൈസ് ചെയർപേഴ്സൻ അഡ്വ. ബീന ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ മരുന്നൻ മുഹമ്മദ്, സി. സക്കീന, ടി.എം. നാസർ, കൗൺസിലർമാരായ മജീദ് പുത്തലത്ത്, തലാപ്പിൽ കുഞ്ഞാൻ, അഷ്റഫ് കാക്കേങ്ങൽ, മോഹനൻ, മണ്ണിശ്ശേരി സലീം തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.