ആഢ്യൻപാറയിൽ എട്ട് ഏക്കർ റബർ തോട്ടം കത്തി നശിച്ചു
text_fieldsനിലമ്പൂർ: ആഢ്യൻപാറ ആനക്കുളം ഭാഗത്ത് ഉണ്ടായ തീപിടിത്തത്തിൽ എട്ട് ഏക്കറോളം സ്ഥലത്തെ റബർ തൈകൾ കത്തിനശിച്ചു. എസ്റ്റേറ്റിൽ പടർന്ന തീ അണക്കാനുള്ള ശ്രമത്തിനിടെ തോട്ടം ജീവനക്കാരൻ അസം സ്വദേശി അക്സദിനെ (25) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടൂർ ചെറുകോട് സ്വദേശി ഇബ്രാഹീമിെൻറ ഉടമസ്ഥതയിലുള്ളതാണ് തോട്ടം.
ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. നിലമ്പൂർ അഗ്നിരക്ഷാ സേനയുടെ രണ്ട് യൂനിറ്റ് ഫയർ ബീറ്റുകൾ ഉപയോഗിച്ച് തീ തല്ലിക്കെടുത്തി. തീ അണക്കുന്നതിനിടെ ചൂടും പുകയുമേറ്റാണ് അക്സദിന് തളർച്ചയുണ്ടായത്. അവശനിലയിലായ ഇയാൾക്ക് ഫയർഫോഴ്സ് പ്രാഥമിക ശ്രുശ്രൂഷ നൽകി ഉടൻ ആശുപത്രിയിലെത്തിച്ചു.
അസി. സ്റ്റേഷൻ ഓഫിസർ ഒ.കെ. അശോകൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഇ.എം. ഷിൻറു, വി. സുധീഷ്, കെ.പി. അമീറുദ്ദീൻ, വി. സലീം, ടി.കെ. നിഷാന്ത്, എ. ശ്രീരാജ്, എം. നിസാമുദ്ദീൻ, എസ്. സനന്ത്, സി. വിനോദ്, സീനിയർ ഫയർ ഓഫിസർ (മെക്കാനിക്ക്) എൽ. ഗോപാലകൃഷ്ണൻ, എം. മെഹ്ബൂബ് റഹ്മാൻ, ഹോംഗാർഡ് കെ. തോമസ്, സിവിൽ ഡിഫൻസ് വളൻറിയർ മുസ്തഫ പാതിരിപാടം എന്നിവർ അണക്കുന്നതിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.