ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവർന്ന പണത്തിൽ ഒരുപങ്ക് തിരിച്ചുകിട്ടി
text_fieldsഅങ്ങാടിപ്പുറം മാണിക്യപുരം വിഷ്ണു ക്ഷേത്രത്തിൽ മോഷ്ടാക്കൾ കൊണ്ടുവന്നിട്ട പണം ഭാരവാഹികൾ എണ്ണി തിട്ടപ്പെടുത്തുന്നു
അങ്ങാടിപ്പുറം: പരിയാപുരം റോഡിലെ മാണിക്യപുരം വിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവർന്ന പണത്തിൽ 4300 രൂപ തിരിച്ചു കിട്ടി. തുണിയിൽ കെട്ടി ക്ഷേത്രത്തിന് സമീപം കൊണ്ടിട്ട പണം ടൈൽസ് ജോലിക്കാരാണ് കണ്ടെത്തിയത്. ഫെബ്രുവരി 13 നാണ് കവർച്ച നടന്നത്. മൊത്തം 20,000 രൂപയോളം നഷ്ടമായതായാണ് അനുമാനം. 14ന് രാവിലെയാണ് ഭണ്ഡാരം കുത്തിത്തുറന്നതായി കണ്ടത്. പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പ്രതികളെ കിട്ടിയിരുന്നില്ല. അതിനിടയിലാണ് ചില്ലറ നാണയങ്ങളും ചെറിയ നോട്ടുകളും തിരിച്ചുകൊണ്ടുവന്നിട്ടത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.