ബൈപാസ് പദ്ധതി വൈകുന്നതിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധ ധർണ
text_fieldsഅങ്ങാടിപ്പുറം: ഒരാടംപാലം-മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി അങ്ങാടിപ്പുറത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ജില്ല ട്രഷറർ മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ ജനപ്രതിനിധികളായ സ്വാലിഹ നൗഷാദ്, ഹബീബുല്ല പട്ടാക്കൽ, മെഹറുന്നീസ, ഷബീബ ഹമീദ്, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി രജിത മഞ്ചേരി, സക്കീർ വടക്കാങ്ങര, ഫാറൂഖ് മക്കരപറമ്പ്, എഫ്.ഐ.ടി.യു വഴിയോര കച്ചവട ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് പരമാനന്ദൻ മങ്കട, ജാബിർ വടക്കാക്കര, ശിഹാബ് തിരൂർക്കാട്, ഖദീജ ടീച്ചർ, ജഹൗറലി തങ്കയത്തിൽ, ഷമീം കൂട്ടിലങ്ങാടി, സലിം മൂർക്കനാട്, ഹംസ കൂട്ടിലങ്ങാടി, സി.എച്ച്. സലാം, സൈതാലി വലമ്പൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.