കോവിഡ്: ഒറ്റപ്പെട്ടവർക്ക് സഹായവുമായി അങ്ങാടിപ്പുറത്ത് ടീം വെൽഫയർ
text_fieldsഅങ്ങാടിപ്പുറം: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സേവനവുമായി ടീം വെൽഫെയർ. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി കോവിഡ് പോസിറ്റിവായി നിരീക്ഷണ കാലാവധി പൂർത്തീകരിച്ച അമ്പതോളം വീടുകളിൽ ടീം വെൽഫെയർ നേതൃത്വത്തിൽ അണുനശീകരണം നടത്തി.
സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്കും കോവിഡ് രോഗികൾക്കും മറ്റു ജില്ലകളിൽ നിന്ന് മരുന്ന് എത്തിച്ചു നൽകി. ലോക് ഡൗൺ മൂലം പ്രയാസമനുഭവിക്കുന്നവർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ എത്തിച്ചും കോവിഡ് രോഗികൾക്കും മറ്റു രോഗികൾക്കും സൗജന്യ വാഹനം ഒരുക്കിയും സേവന സന്നദ്ധരാണ്.
കോവിഡ് പോസിറ്റിവായ വീടുകളിലെ നാൽക്കാലികൾക്ക് ഭക്ഷണം എത്തിച്ചും അങ്ങാടിപ്പുറം പഞ്ചായത്തിൽ ടീം വെൽഫെയർ പ്രവർത്തകരുണ്ട്. ജില്ല വൈസ് ക്യാപ്റ്റൻ സൈതാലി വലമ്പൂർ, പഞ്ചായത്ത് കൺവീനർ ഇബ്രഹിം കക്കാട്ട്, ശിഹാബ്, നൗഷാദ്, നസീമ, കരീം മണ്ണാറമ്പ്, ഫസൽ പെരുക്കാടൻ, മൊയ്തീൻ, ഷാജിദ്, റിയാസ് പൂപ്പലം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.