ഭിന്നശേഷി സ്കൂളിന് വർഗീസിെൻറ വക 20 സെന്റ് ഭൂമി
text_fieldsഅങ്ങാടിപ്പുറം: ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠിക്കാൻ പരിയാപുരം സ്വദേശി വർഗീസ് വർഗീസിന്റെ (ബാബു) വക 20 സെൻറ് ഭൂമി. 18 വയസ്സിൽ താഴെയുള്ളവർക്ക് ബഡ്സ് സ്കൂൾ തുടങ്ങാനാണ് 40 ലക്ഷത്തോളം വിലവരുന്ന ഭൂമി സൗജന്യമായി വിട്ടുനൽകിയത്. അങ്ങാടിപ്പുറത്ത് ബഡ്സ് സ്കൂളില്ലാത്തത് കാരണം ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും പ്രയാസത്തിലാണ്. സ്കൂൾ നിർമിക്കാൻ വാർഷിക പദ്ധതിയിൽ പണം നീക്കിവെച്ചതല്ലാതെ ഭൂമി കണ്ടെത്താൻ പഞ്ചായത്തിനും കഴിഞ്ഞിരുന്നില്ല. കെട്ടിടം നിർമിക്കാന്‍ പഞ്ചായത്ത് അടുത്ത പദ്ധതി വർഷത്തിൽ 30 ലക്ഷം ചെലവിടും. ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെയും എം.എൽ.എയുടെ ആസ്തി വികസന വിഹിതവും ഇതിന് ലഭിക്കും.
ഫണ്ട് ലഭിച്ചാൽ എത്രയുംവേഗം പണി പൂര്‍ത്തിയാക്കാന്‍ ഭരണസമിതി എല്ലാ ശ്രമങ്ങളും നടത്തുമെന്ന് രേഖകള്‍ ഏറ്റുവാങ്ങി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍ പറഞ്ഞു. സ്ഥിരസമിതി അധ്യക്ഷൻ വാക്കാട്ടില്‍ സുനില്‍ബാബു, അംഗങ്ങളായ അനില്‍ പുലിപ്ര, കെ.ടി. ഖദീജ, പഞ്ചായത്ത് സെക്രട്ടറി ജി.ടി. അഭിലാഷ്, വി. ശ്രീകുമാര്‍, സലാം ആറങ്ങോടൻ, ഏലിയാമ്മ, ആന്റണി ഇയ്യാലിൽ, സൽമാൻ ഫാരിസ്, ആന്റണി മുട്ടുങ്കൽ, സജി പുതുപ്പറമ്പിൽ, ജോളി കൊളനിക്കൽ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.