അങ്ങാടിപ്പുറത്ത് പ്രാഥമിക കാര്യങ്ങൾക്ക് 'മുട്ടിയാൽ പെട്ടു'
text_fieldsഅങ്ങാടിപ്പുറം: ദേശീയപാത കടന്നുപോവുന്ന തിരക്കുള്ള പഞ്ചായത്തും ക്ഷേത്രനഗരിയുമാണെങ്കിലും അങ്ങാടിപ്പുറം ടൗണിലെത്തി പ്രാഥമിക കാര്യങ്ങൾക്ക് ശൗചാലയമോ മൂത്രപ്പുരയോ തേടിയാൽ പെട്ടു.
കടകളും മറ്റും സജീവമായിരുന്ന ഘട്ടത്തിൽ ഹോട്ടലുകളിലും ടൗണിലെ പള്ളികളിലുമുള്ള സൗകര്യങ്ങളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ കോവിഡ് കാലത്ത് ആ സൗകര്യങ്ങളും അടഞ്ഞു. വർഷങ്ങൾ മുമ്പ് ടൗണിൽ നിർമിച്ച ഇ ടോയ്ലറ്റ് ഉപയോഗശൂന്യമായി. അത് അറ്റകുറ്റപ്പണി നടത്തുകയോ ജനങ്ങൾക്ക് ഉപയോഗപ്രദമാക്കുകയോ ചെയ്യുന്നില്ല.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ക്ഷേത്രദർശനത്തിനും സമീപത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ആളുകൾ എത്തുന്നതിനാൽ ഏതുസമയത്തും തിരക്കുള്ള നഗരമാണ് അങ്ങാടിപ്പുറം. എന്നാൽ, ടൗണിലെത്തുന്നവരുടെ പ്രാഥമിക സൗകര്യങ്ങൾ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പഞ്ചായത്ത് ഭരണസമിതി പരിഗണിച്ചിട്ടില്ലെന്നാണ് ആക്ഷേപം. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ ഇക്കാര്യങ്ങളിൽ അഞ്ചുവർഷത്തിനിടെ കാര്യമായൊന്നും ചെയ്തില്ലെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.