അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ ചടങ്ങുകളോടെ പൂരം പുറപ്പാട്
text_fieldsഅങ്ങാടിപ്പുറം: കോവിഡ് നിയന്ത്രണങ്ങളോടെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പൂരം പുറപ്പാട് നടത്തി. ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി ചടങ്ങുകൾ മാത്രമാണ് നടന്നത്. 11 ദിവസം നീളുന്ന പൂരത്തിെൻറ ഭാഗമായി രാവിലെ 8.30നും വൈകീട്ട് ദീപാരാധനക്ക് ശേഷവും ആറാട്ടെഴുന്നള്ളത്ത് നടക്കും.
ഉത്സവ ചടങ്ങുകൾ നടക്കുന്ന സമയത്ത് ഭക്തർക്ക് ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ടാവും. രാവിലെ 6.30 മുതൽ എട്ട് വരെയും വൈകീട്ട് 4.30 മുതൽ ആറ് വരെയുമാണ് പ്രവേശനം. പൂരത്തിന് മുന്നോടിയായി നാല് ദിവസം നീണ്ട ശുദ്ധികലശം ശനി മുതൽ ചൊവ്വ വരെ നടത്തി. കഴിഞ്ഞ മാർച്ച് 31 മുതൽ പത്ത് ദിവസമായാണ് പൂരം നടക്കേണ്ടിയിരുന്നത്. മീനമാസത്തിലെ മകയിരം നാളിലാണ് ആഘോഷം തുടങ്ങാറ്. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ മാറ്റി. പിന്നീട് വൃശ്ചികമാസത്തിന് മുമ്പ് നടത്താമെന്ന് ദേവിയിൽനിന്ന് അനുമതി വാങ്ങുന്ന അനുജ്ഞാചടങ്ങ് നടത്തിയിരുന്നു. എട്ട് ദിവസത്തെ ദ്രവ്യകലശത്തോടെയാണ് പൂരം പുറപ്പാട് ആരംഭിക്കാറെങ്കിലും അത് നാല് ദിവസമാക്കി കലശം ചൊവ്വാഴ്ച സമാപിച്ചു. മൂന്നാം പൂരത്തിനാണ് കൊടിയേറ്റം നടക്കാറ്. തന്ത്രി പന്തലക്കോടത്ത്നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു ആറാട്ട് ചടങ്ങുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.