അങ്ങാടിപ്പുറം മേൽപ്പാലത്തിൽ അപകടം തുടർക്കഥ
text_fieldsഅങ്ങാടിപ്പുറം: പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ അങ്ങാടിപ്പുറം മേൽപ്പാലത്തിൽ വാഹനമിടിച്ച് വീണ്ടും അപകടങ്ങൾ. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വന്ന കാറാണ് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. മേൽപ്പാലത്തിൽ കാറുമായി കൂട്ടിയിടിച്ച് മിനി വാനും ശനിയാഴ്ച പുലർച്ചെ അപകടത്തിൽ പെട്ടു. ക്രെയിൻ ഉപയോഗിച്ചാണ് വാൻ ഉയർത്തി നീക്കിയത്. നാലു വരിയായി കടന്നുപോകുന്ന പാത പെട്ടെന്ന് ചുരുങ്ങുന്നതോടെയാണ് ഇവിടെ വാഹനങ്ങൾ ഇടക്കിടക്ക് അപകടത്തിൽ പെടുന്നത്.
നിരന്ന റോഡിലൂടെ വേഗതയിലെത്തുന്ന വാഹനം ഡ്രൈവർമാർ പെട്ടെന്ന് മേൽപ്പാലം കാണുമ്പോൾ വെട്ടിച്ചെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഇവിടെ മിക്ക അപകടങ്ങളും നടക്കുന്നത്. പരന്നു കിടക്കുന്ന റോഡിലൂടെ തെറ്റായ ദിശയിലൂടെ പാലത്തിലേക്ക് പ്രവേശിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളാണ് ഇവിടെ കൂടുതലായും അപകടത്തിൽ പെടുന്നത്. രാത്രി സമയത്ത് പ്രദേശത്ത് അനുഭവപ്പെടുന്ന വെളിച്ചക്കുറവും പാലത്തിലേക്ക് പ്രവേശിക്കുന്നിടത്ത് സൂചന ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. പാലം വന്ന ശേഷം രണ്ടു തവണ ഇവിടെ സൂചന ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും വാഹനങ്ങൾ ഇടിച്ച് തകർന്നു നാശമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.