‘നിർത്തിവെച്ച കെ.എസ്.ആർ.ടി.സി സർവിസുകൾ പുനഃസ്ഥാപിക്കണം’
text_fieldsഅങ്ങാടിപ്പുറം: പെരിന്തൽമണ്ണ-വളാഞ്ചേരി റൂട്ടിൽ നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു.
ആദ്യഘട്ടം വകുപ്പ് മന്ത്രിക്ക് പരാതി നൽകാൻ വിദ്യാർഥികളിൽനിന്നും യാത്രക്കാരിൽനിന്നും ഒപ്പുശേഖരണം നടത്തി. ജനകീയപ്രക്ഷോഭം ജില്ല സെക്രട്ടറി കാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു.
സെയ്താലി വലമ്പൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിഹാബ് തിരൂർക്കാട്, സക്കീർ അരിപ്ര, ആഷിക് ചാത്തോലി എന്നിവർ സംസാരിച്ചു. അഹ്മദ് സാദിഖ്, കെ.വി. ഇഖ്ബാൽ, ഷമീർ അങ്ങാടിപ്പുറം, നജീബ് ഇല്ലിക്കുത്ത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.