Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAngadippuramchevron_rightഅ​ങ്ങാ​ടി​പ്പു​റ​ത്ത്...

അ​ങ്ങാ​ടി​പ്പു​റ​ത്ത് മൂ​ന്നാ​മ​ത് പ്ലാ​റ്റ്ഫോം നി​ർ​മി​ക്കും; 8.5 കോ​ടി​യു​ടെ സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്കം

text_fields
bookmark_border
Angadippuram Railway
cancel
camera_alt

അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ

അ​ങ്ങാ​ടി​പ്പു​റം: അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 8.5 കോ​ടി‍യു​ടെ ന​വീ​ക​ര​ണം തു​ട​ങ്ങി. നി​ല​വി​ലെ ര​ണ്ട് ഗു​ഡ്സ് പ്ലാ​റ്റ് ഫോ​മു​ക​ൾ​ക്ക് പു​റ​മെ മൂ​ന്നാ​മ​ത് ഒ​ന്നു കൂ​ടി നി​ർ​മി​ക്കും. എ​ഫ്.​സി.​എ ഗോ​ഡൗ​ണി​നോ​ട​നു​ബ​ന്ധി​ച്ച് ച​ര​ക്കി​റ​ക്കു​ന്ന ലൈ​നി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് പു​തി​യ​ത് നി​ർ​മി​ക്കു​ക. എ​ഫ്.​സി.​ഐ​യി​ലേ​ക്ക് ച​ര​ക്കി​റ​ക്കാ​ൻ ഇ​ത് കൂ​ടു​ത​ൽ സൗ​ക​ര്യ​മാ​വും.

ഒ​ന്നാം പ്ലാ​റ്റ് ഫോ​മു​മാ​യി ഇ​തി​നെ ബ​ന്ധി​പ്പി​ച്ച് മേ​ൽ​പ്പാ​ല​വും നി​ർ​മി​ക്കും. നി​ല​വി​ൽ ഒ​ന്നും ര​ണ്ടും പ്ലാ​റ്റ് ഫോ​മു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മേ​ൽ​പ്പാ​ല​ത്തി​ന് പു​റ​മെ​യാ​ണ് പു​തി​യ മേ​ൽ​പ്പാ​ലം. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡ് വീ​തി കൂ​ട്ടി ര​ണ്ടു​വ​രി പാ​ത​യാ​ക്കും. ഇ​തി​ന് വ​ഴി​യോ​ര​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ചു തു​ട​ങ്ങി. നി​ല​വി​ൽ എ​ഫ്.​സി.​ഐ​യി​ലേ​ക്ക് ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന റോ​ഡ് വ​ഴി​യാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കും വ​ലി​യൊ​രു വി​ഭാ​ഗം യാ​ത്ര​ക്കാ​രെ​ത്തു​ന്ന​ത്.

ഇ​തും വീ​തി കൂ​ട്ടി ര​ണ്ടു​വ​രി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഈ ​റോ​ഡു വ​രു​ന്ന​തോ​ടെ മൂ​ന്നാം പ്ലാ​റ്റ് ഫോ​മി​ൽ നി​ന്ന് ഒ​ന്നും ര​ണ്ടും പ്ലാ​റ്റ് ഫോ​മി​ലേ​ക്ക് എ​ത്താ​നാ​വും. അ​തേ​സ​മ​യം, നി​ല​വി​ലെ പ്ലാ​റ്റ് ഫോ​മു​ക​ൾ​ക്ക് വേ​ണ്ട​ത്ര നീ​ള​മോ മു​ഴു​വ​ൻ ഭാ​ഗ​ത്തും മേ​ൽ​ക്കൂ​ര​യോ ഇ​ല്ലാ​ത്ത പ​രി​മി​തി​യു​ണ്ട്. ഇ​തി​നും പ​രി​ഹാ​രം കാ​ണും. യാ​ത്ര​ക്കാ​ർ​ക്കു​ള്ള കാ​ത്തി​രി​പ്പു കേ​ന്ദ്രം, വി​ശ്ര​മ കേ​ന്ദ്രം എ​ന്നി​വ​യും വി​പു​ലീ​ക​രി​ക്കും. 8.5 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ എ​ട്ടു​മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കും. നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യു​ടെ വൈ​ദ്യു​തീ​ക​ര​ണം മാ​സ​ങ്ങ​ളാ​യി ന​ട​ന്നു വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RenovationRailway StationAngadipuramThird platformMalappuram News
News Summary - Third platform to be constructed at Angadipuram: 8.5 crore station renovation project begins
Next Story