മലപ്പുറത്തെ വിവിധ വിദ്യാലയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു
text_fieldsമങ്കട: മങ്കട പള്ളിപ്പുറം ഗവ. യു.പി സ്കൂൾ എൽ.പി അറബിക് താൽക്കാലിക ഒഴിവിലേക്ക് വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് അഭിമുഖം നടക്കും.
പെരിന്തൽമണ്ണ: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ്, ജ്യോഗ്രഫി സീനിയർ അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് അഭിമുഖം നടത്തും.
വൈലത്തൂർ: പൊന്മുണ്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബുധനാഴ്ച നടത്താനിരുന്ന താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ചില സാങ്കേതിക കാരണങ്ങളാൽ വ്യാഴാഴ്ച ഉച്ചക്ക് 1.30 ലേക്ക് മാറ്റി. ഒഴിവുള്ള തസ്തികകൾ: എച്ച്.എസ്.ടി ഉറുദു, എച്ച്.എസ്.ടി സോഷ്യൽ സയൻസ്.
തലക്കടത്തൂർ: ചെറിയമുണ്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (സീനിയർ), ഫിസിക്സ് (ജൂനിയർ, സീനിയർ), ബോട്ടണി (സീനിയർ) തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 11ന്.
പുറത്തൂർ: പുറത്തൂർ ജി.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ഗണിതം സീനിയർ അധ്യാപക തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 11ന്.
താനൂർ: കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്.
താനൂർ: നോർത്ത് ജി.എം.എൽ.പി സ്കൂളിൽ ഒഴിവുള്ള എൽ.പി അറബിക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ബുധനാഴ്ച രാവിലെ 11ന്.
കോട്ടക്കൽ: ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ സീനിയർ ഒഴിവുകളും ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 9.30ന്.
വണ്ടൂർ: വാണിയമ്പലം ഗവ. ഹൈസ്കൂൾ ജീവശാസ്ത്ര അധ്യാപക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും.
ചോക്കാട്: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുല്ലങ്കോട് ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം വ്യാഴാഴ്ച രാവിലെ 11ന്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.