അരീക്കോട് ഗ്രാമപഞ്ചായത്തിനെ കേരഗ്രാമമായി പ്രഖ്യാപിച്ചു
text_fieldsഅരീക്കോട്: സംസ്ഥാന കൃഷിവകുപ്പ് നാളികേര കൃഷിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കി വരുന്ന കേരഗ്രാമം പദ്ധതിക്ക് അരീക്കോട് ഗ്രാമപഞ്ചായത്തിലും തുടക്കമായി. അരീക്കോട് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്തിലെ മുതിർന്ന കർഷകനായ ശങ്കരനാരായണൻ നമ്പൂതിരിക്ക് തെങ്ങിൻതൈ നൽകി പി.കെ. ബഷീർ എം.എൽ.എ പദ്ധതി പ്രഖ്യാപനം നടത്തി. ഇതോടെ ഏറനാട് നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും കേരഗ്രാമം പദ്ധതി നടപ്പായതായി പി.കെ. ബഷീർ എം.എൽ.എ പറഞ്ഞു. 2020 -21 വർഷത്തെ പദ്ധതിയിലാണ് അരീക്കോട് ഗ്രാമപഞ്ചായത്തും പട്ടികയിൽ ഇടംപിടിച്ചത്.
ഗ്രാമപഞ്ചായത്തിലെ 250 ഹെക്ടർ തെങ്ങിൻതോപ്പിലെ 43,750 തെങ്ങുകൾക്കായി പദ്ധതിയിലൂടെ മൂന്ന് വർഷം കൊണ്ട് 79 ലക്ഷം രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ചടങ്ങിൽ ഈ വർഷത്തെ ജില്ലയിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുറഹ്മാൻ ഹാജി വേലിപ്പുറത്തെ എം.എൽ.എ പൊന്നാട അണിയിച്ചു ആദരിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ.ടി അബ്ദു ഹാജി അധ്യക്ഷതവഹിച്ചു.മഞ്ചേരി കൃഷി അസിസ്റ്റൻറ് ഡയറക്ടർ കോയ പദ്ധതി വിശദീകരണം നടത്തി.
വൈസ് പ്രസിഡൻറ് അഡ്വ. ദിവ്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സി. സുഹുദ്, വൈ.പി. സുലൈഖ, നൗഷിർ കല്ലട, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.കെ അഷ്റഫ്, ഷാദിൽ, സൈനബ പട്ടീര, കൃഷി ഓഫിസർ നജ്മുദ്ദീൻ, പഞ്ചായത്ത് സെക്രട്ടറി വിനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.